വനിത കമീഷൻ അംഗം ഇ.എം. രാധ സ്​ഥാനം ഒഴിയണം ^ലതിക സുഭാഷ്

വനിത കമീഷൻ അംഗം ഇ.എം. രാധ സ്ഥാനം ഒഴിയണം -ലതിക സുഭാഷ് കോട്ടയം: ആർ.എം.പി നേതാവ് കെ.കെ. രമയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സി.പി.എം നേതാവ് സി.കെ. ഗുപ്ത​െൻറ നടപടിയിൽ വനിത കമീഷൻ അംഗം ഇ.എം. രാധ നിലപാട് വ്യക്തമാക്കണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്. ഭർത്താവ് ഒരു സ്ത്രീയെ പരസ്യമായി അപമാനിച്ച സാഹചര്യത്തിൽ രാധക്ക് വനിത കമീഷൻ അംഗമായിരിക്കാനുള്ള അവകാശം നഷ്ടമായി. അവർ സ്ഥാനം ഒഴിയണം. കമീഷൻ അധ്യക്ഷയടക്കമുള്ളവർ ഇതിൽ അഭിപ്രായം പറയണം. കോട്ടയം പ്രസ്ക്ലബി​െൻറ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു ലതിക. സ്ത്രീകളുെട അവകാശ സംരക്ഷണത്തിനായി രൂപവത്കൃതമായ കമീഷൻ ഇക്കാര്യത്തിൽ തുടരുന്ന മൗനം ആശങ്കയുളവാക്കുന്നതാണ്. രമയെ അപമാനിച്ച വിഷയത്തിൽ ജനാധിപത്യ മഹിള അസോസിയേഷനും മന്ത്രി സഭയിലെ സ്ത്രീകളായ അംഗങ്ങളും മൗനം തുടരുന്നത് അപമാനമാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ ആരായാലും അംഗീകരിക്കാനാകില്ല. ഇതിന് ശാശ്വത പരിഹാരം കാണണം. സർവകക്ഷി യോഗങ്ങൾക്കപ്പുറത്ത് ശാശ്വതമായ പരിഹാരം ഉണ്ടാകണം. സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെതിരെ ചെറുവിരലനക്കാൻ മുഖ്യമന്ത്രി തയാറാകുന്നില്ല. കൊലപാതക രാഷ്ട്രീയത്തിനെതിരെ വീട്ടമ്മമാരെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കും. മഹിള കോൺഗ്രസി​െൻറ നേതൃത്വത്തിൽ കാമ്പയിനും ആരംഭിക്കും. രാഷ്ട്രീയത്തിനപ്പുറം എല്ലാ സ്ത്രീകളെയും ഇതിൽ ഉൾപ്പെടുത്താൻ ശ്രമിക്കും. ഏത് തരത്തിലുള്ള അതിക്രമമായാലും അത് ബാധിക്കുന്നത് കൂടുതലും സ്ത്രീകളെയും കുട്ടികളെയുമാണ്. മഹിള കോൺഗ്രസ് അധ്യക്ഷപദവി വൈകി വന്ന അംഗീകാരമാണെന്ന് തോന്നിയിട്ടില്ല. പാർട്ടിയിൽ പലർക്കും കിട്ടാത്ത സ്ഥാനങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വം നീതി കാട്ടിയെന്നാണ് കരുതുന്നത്. സ്ത്രീവിഷയങ്ങളിൽ കൂട്ടായ്മ രൂപവത്കരിക്കും. കോൺഗ്രസി​െൻറ മറ്റ് പോഷകസംഘടനകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ മഹിള കോൺഗ്രസിലേക്ക് എത്തിക്കും. മഹിള കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഉടൻ ഏറ്റെടുക്കുമെന്നും അവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.