സഹകരണ ബാങ്ക്​ ഭരണസമിതി പിരിച്ചുവിട്ടത്​ റദ്ദാക്കി

കൊച്ചി: പുതുപ്പള്ളിയിലെ അധ്യാപക അർബൻ സഹകരണ ബാങ്കിൽ മുൻ ഭരണസമിതിയെ പുനഃസ്ഥാപിക്കണമെന്ന് ഹൈകോടതി. ഭരണസമിതി പിരിച്ചു വിട്ട സഹകരണ ജോയൻറ് രജിസ്ട്രാറുടെ നടപടി റദ്ദാക്കിയാണ് കോടതിയുടെ ഉത്തരവ്. ജനുവരി 18നാണ് സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ സമിതി പിരിച്ചുവിട്ട് ഉത്തരവിട്ടത്. ഇതിനെതിരെ ഭരണസമിതി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. റിട്ടയർ ചെയ്ത അംഗങ്ങളെ സമിതിയിൽനിന്ന് ഒഴിവാക്കിയശേഷം േക്വാറം തികയാൻ ആളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഭരണസമിതിയെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധവും അധികാര ദുർവിനിയോഗവുമാണെന്ന് കോടതി വിലയിരുത്തി. റിട്ടയർ ചെയ്ത സർക്കാർ ജീവനക്കാർക്ക് അംഗങ്ങളായി തുടരാനും ഭരണസമിതിയിലംഗമാകാനും ബാങ്കി​െൻറ നിയമാവലിയിൽ വ്യവസ്ഥയുണ്ടെന്നിരിക്കെയാണ് ജോയൻറ് രജിസ്ട്രാറുടെ ഭാഗത്തുനിന്ന് തെറ്റായ നടപടിയുണ്ടായതെന്ന് കോടതി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.