മീനച്ചിലാര്‍ തീരം കൈയേറ്റം: സംരക്ഷണസമിതി നേതാവിനെയും ഭാര്യയെയും പൊലീസ്​​ ഭീഷണിപ്പെടുത്തിയെന്ന്​ പരാതി

ഏറ്റുമാനൂർ: മീനച്ചിലാര്‍ സംരക്ഷണസമിതി പ്രസിഡൻറിനെയും ഭാര്യയെയും പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാതി. പ്രസിഡൻറ് മോന്‍സി പേരുമാലിയെയും ഫിലിപ്പീന്‍സ് സ്വദേശിനിയായ ഭാര്യയെയും സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്പി ഓഫിസില്‍ വിളിച്ചുവരുത്തിയശേഷം അപമാനിച്ചെന്ന് ആരോപിച്ച് മോൻസി ജില്ല പൊലീസ് മേധാവിക്ക് പരാതിനല്‍കി. കഴിഞ്ഞ 19ന് വീട്ടിലെത്തിയ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ചാണ് മോന്‍സി ഡിവൈ.എസ്പി ഓഫിസില്‍ എത്തിയത്. ഭാര്യ വിദേശവനിതയാണെന്ന് തെളിയിക്കുന്ന രേഖകളും തെളിവുകളും ഇല്ലെന്നും അഞ്ച് വര്‍ഷത്തേക്ക് ജാമ്യം ലഭിക്കാതെ അകത്തിടുമെന്നും ഭീഷണിപ്പെടുത്തുകയായിരുെന്നന്ന് മോന്‍സിയുടെ പരാതിയില്‍ പറയുന്നു. അതേസമയം, ഭാര്യയുടെ പൗരത്വം തെളിയിക്കുന്നതും ഇന്ത്യയില്‍ താമസിക്കാനുള്ളതുമായ എല്ലാ രേഖകളും കൃത്യസമയത്ത് എസ്.പിക്ക് കൈമാറിയതാണെന്ന് മോന്‍സി പറ‍ഞ്ഞു. അതേസമയം, ഫിലിപ്പീന്‍സില്‍നിന്ന് എത്തിയ യുവതി അനധികൃതമായി താമസിക്കുെന്നന്ന വിവരത്തി​െൻറ അടിസ്ഥാനത്തില്‍ താനാണ് അന്വേഷണത്തിന് ആളെ വിട്ടതെന്ന് സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സന്തോഷ്കുമാര്‍ പറഞ്ഞു. കേരളത്തില്‍ താമസം തുടങ്ങി എട്ട് വര്‍ഷമായിട്ടും ഫോറം സി ഹാജരാക്കാന്‍ മോന്‍സിയും ഭാര്യയും തയാറായിട്ടില്ല. മറ്റു രേഖകള്‍ ഹാജരാക്കിക്കിയിട്ടുണ്ടെങ്കില്‍ അതോടൊപ്പം അവരുടെ ഉത്തരവാദിത്തത്തില്‍ ഫോം സി സ്വയം സമർപ്പിക്കേണ്ടതായിരുെന്നന്നും അതിന് ഉപദേശം നല്‍കിവിടുകയാണ് ഉണ്ടായതെന്നും ഡിവൈ.എസ്.പി പറഞ്ഞു. ഈരാറ്റുപേട്ട ബൈപാസ്: സാമൂഹിക പ്രത്യാഘാത പഠനം ആരംഭിച്ചു ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട സാമൂഹിക പ്രത്യാഘാത പഠനത്തത്തിനുള്ള സര്‍വേ നടപടി ആരംഭിച്ചു. തടവനാല്‍ പാലം ജങ്ഷന്‍ മുതല്‍ വെയില്‍കാണാംപാറ വരെ 12 മീറ്റര്‍ വീതിയില്‍ 1.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പുതിയ ബൈപാസ് നിർമിക്കുന്നത്. ഇതിന് 10 കോടിയുടെ ഭരണാനുമതി 2015ല്‍ ലഭിച്ചിട്ടുണ്ട്. രണ്ട് മേഖലകളായിത്തിരിച്ചാണ് സാമൂഹിക പ്രത്യാഘാതപഠനം നടത്തുന്നത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് റവന്യൂ വകുപ്പിന് സമർപ്പിക്കും. ഈ നടപടിക്രമങ്ങള്‍ക്കുശേഷം ഭൂമി നഷ്ടപ്പെടുന്ന ഉടമകള്‍ക്ക് കലക്ടറുടെ സാന്നിധ്യത്തില്‍ നെഗോഷ്യബിള്‍ പര്‍ച്ചേസ് ആക്ട് പ്രകാരം നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കും. സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായാല്‍ ബൈപാസ് നിർമാണം ആരംഭിക്കാന്‍ കഴിയുമെന്നും പി.സി. ജോര്‍ജ് എം.എല്‍.എ അറിയിച്ചു. അനധികൃത പണമിടപാട്: നിരവധി രേഖ പിടിച്ചെടുത്തു കടുത്തുരുത്തി: അനധികൃത പണമിടപാടി​െൻറ നിരവധി രേഖകള്‍ പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റില്‍. കടുത്തുരുത്തി ഐ.ടി.സി ജങ്ഷനില്‍ സ്വകാര്യ ബാങ്കി​െൻറ ഇന്‍ഷുറന്‍സ് സേവനം നടത്തുന്ന ഇരവിമംഗലം സ്വദേശിനി ആശാകുമാരിയെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഓഫിസില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഒപ്പിട്ടുവാങ്ങിയ നിരവധി മുദ്രപ്പത്രങ്ങൾ, ചെക്ക്, കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ രേഖകൾ, നിരവധി ചിട്ടി ഇടപാടുകളുടെ രേഖകള്‍ എന്നിവ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇവര്‍ വര്‍ഷങ്ങളായി അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതായ പരാതി ലഭിച്ചതിനെ ത്തുടര്‍ന്നാണ് കോടതിയില്‍നിന്ന് അനുമതി വാങ്ങിയശേഷം റെയ്ഡ് നടത്തിയത്. നിരവധി വ്യക്തികള്‍ക്കും വ്യാപാരികള്‍ക്കും ചെക്കും മുദ്രപ്പത്രങ്ങളും വാങ്ങി പണം നല്‍കി വരുകയായിരുന്നു ഇവർ. അനധികൃത പണമിടപാട് നടത്തിയതിന് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.