ചെങ്ങന്നൂരിൽ മാണി ഇടതുമുന്നണിയെ പിന്തുണച്ചേക്കും

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം ഇടതുമുന്നണിയെ പിന്തുണച്ചേക്കും. ഇതുസംബന്ധിച്ച് ഇരു പാർട്ടികളും തമ്മിൽ രഹസ്യ ചർച്ചകളും നടത്തുന്നുണ്ട്. ഏറക്കുറെ ധാരണയിലെത്തിയതായാണ് സൂചന. മാണിയുെട പിന്തുണ ഇടതുസ്ഥാനാർഥിക്ക് വേണ്ടെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിച്ചെങ്കിലും അവരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കത്തിൽത്തന്നെയാണ് സി.പി.എം നേതൃത്വം. മാണിക്കെതിരെ കാനം നടത്തിയ പ്രസ്താവനയോട് പ്രതികരിക്കാനോ സി.പി.െഎക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടും മാണിയെ വിമർശിക്കാനോ സി.പി.എം നേതൃത്വം തയാറായതുമില്ല. അതേസമയം, മാണി ജനസ്വാധീനമുള്ള നേതാവാണെന്നായിരുന്നു ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടത്. മാണി ബന്ധം സി.പി.എം തൃശൂർ സമ്മേളനത്തിലും സജീവ ചർച്ചയാകുമെന്ന സൂചനയാണ് ഇത് നൽകുന്നത്. ചെങ്ങന്നൂരിലെ വിജയം അഭിമാനപ്രശ്നമായി കാണുന്ന സി.പി.എം മാണിയെ ഒപ്പംകൂട്ടണമെന്ന ഉറച്ച നിലപാടിലാണ്. മാണിയുടെ പിന്തുണയോടെ വിജയിച്ചാൽ ഇടതുമുന്നണിയിൽ സി.പി.െഎയെ ദുർബലമാക്കാനാവുമെന്നും അവർ കരുതുന്നു. ഇടതുബന്ധത്തെ പി.ജെ. ജോസഫ് എതിർത്താലും പുതിയ നിലപാടുമായി മുന്നോട്ടുപോകാനാണ് മാണിയുടെ തീരുമാനം. ചെങ്ങന്നൂരിൽ കോൺഗ്രസിനെ പിന്തുണച്ചാലും പിന്നീട് അവർ തള്ളിപ്പറയുെമന്ന നിലപാടിലാണ് നേതൃത്വം. ചെങ്ങന്നൂരിൽ പ്രചാരണത്തിൽ സജീവത വേണ്ടെന്നും തൽക്കാലം വേദി പങ്കിടൽ വേണ്ടെന്നും മാണിഗ്രൂപ്പിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്്. അതിനാൽ, ഇതുസംബന്ധിച്ച് ഇനിയും ചർച്ചകൾ ഉണ്ടാകും. ജോസഫ്പക്ഷത്തെ ചിലരൊഴിച്ചാൽ മാണി ഗ്രൂപ്പിലെ ബഹുഭൂരിപക്ഷവും ഇടതുമുന്നണി പ്രവേശനത്തെ പിന്തുണക്കുകയാണെന്നാണ് റിപ്പോർട്ട്. പാർട്ടിയെ ഒറ്റക്കെട്ടായി ഇടതുമുന്നണിയിൽ എത്തിക്കാനാണ് മാണിയുടെ ശ്രമം. മണ്ഡലത്തിൽ അയ്യായിരത്തോളം വോട്ടുകൾ ഉണ്ടെന്നാണ് മാണി വിഭാഗത്തി​െൻറ അവകാശവാദം. അടുത്തിടെ മണ്ഡലത്തിൽപ്പെടുന്ന കല്ലിശ്ശേരിയിൽ കെ.എം. മാണി നേരിട്ട് പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെ യോഗം വിളിച്ചുചേർത്തിരുന്നു. ഇതിൽ ഒറ്റക്ക് മത്സരിച്ച് ശക്തി തെളിയിക്കണമെന്ന ആവശ്യവും ഉയർെന്നങ്കിലും ഒരു മുന്നണിയിലും ഇല്ലാത്ത സാഹചര്യം ബോധ്യപ്പെടുത്താൻ മാണിക്ക് കഴിഞ്ഞു. ഇതോടെയാണ് പ്രവർത്തകരും ഇടതുമുന്നണിയെ പിന്തുണക്കണമെന്ന നിലപാടിൽ എത്തിയത്. കേരള കോൺഗ്രസിൽ കോൺഗ്രസ്വിരുദ്ധ വികാരവും ശക്തമാണ്. മാണിയെ ഒപ്പംനിർത്താൻ കോൺഗ്രസ് ദേശീയനേതൃത്വത്തി​െൻറ നിർദേശപ്രകാരം ഉമ്മൻ ചാണ്ടി ചർച്ച നടത്തുന്നുണ്ടെങ്കിലും അത് ഫലപ്രദമാകാനിടയില്ലെന്നാണ് ഒടുവിലത്തെ സൂചനകൾ. -സി.എ.എം. കരീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.