ഷ​ുഹൈബ്​ വധം: പൊലീസ്​ സമ്മർദത്തിൽ; പ്രതികൾ കാണാമറയത്ത്

കണ്ണൂർ: ഷുൈഹബ് വധത്തിൽ മുഴുവൻ പ്രതികളെയും പിടികൂടാൻ സമ്മർദം മുറുകിയിട്ടും അവശേഷിക്കുന്ന പ്രതികളുടെ അറസ്റ്റ് നീളുന്നു. രണ്ടുപേരെ ഞായറാഴ്ച അറസ്റ്റ് ചെയ്ത പൊലീസ് ബാക്കിയുള്ളവരെക്കുറിച്ച് വിവരം ലഭിച്ചതായി പറഞ്ഞിരുന്നു. രണ്ടു ദിവസമായി രാത്രിയിൽ തിരച്ചിൽ നടന്നുവെങ്കിലും ആരെയും പിടികൂടാനായില്ല. സി.പി.എമ്മുകാരായ പ്രതികൾ ജില്ലയിലെ പാർട്ടി ഗ്രാമങ്ങളിൽ ഒളിച്ചിരിക്കുന്നതായാണ് പൊലീസ് കരുതുന്നത്. മുടക്കോഴി മല മേഖലയിൽ നിന്നാണ് ആകാശ് തില്ലേങ്കരി, റിജിൻരാജ് എന്നിവരെ ഞായറാഴ്ച പൊലീസ് പിടികൂടിയത്. ഇൗ മേലഖയിൽ തന്നെ പ്രതികളുണ്ടെന്നാണ് െപാലീസ് കരുതുന്നത്. തിരച്ചിൽ തുടരുകയാണെന്ന് അന്വേഷണം സംഘം പറഞ്ഞു. അതേസമയം, റെയ്ഡ് വിവരങ്ങൾ പൊലീസിൽ നിന്ന് പാർട്ടിക്ക് ലഭിക്കുന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന ആക്ഷേപവും ഉയർന്നു. റെയ്ഡ് വിവരങ്ങൾ ചോരുന്നുവെന്ന് കണ്ണൂർ എസ്.പി സംസ്ഥാന പൊലീസ് മേധാവിയോട് പരാതി പറയുകയും ചാരന്മാർക്ക് മാപ്പില്ലെന്ന് ഉത്തരമേഖല ഡി.ജി.പി വ്യക്തമാക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ൈവകുന്നത് ഇപ്പോഴും റെയ്ഡ് വിവരങ്ങൾ ചോരുന്നതി​െൻറ സൂചനയാണ്. അക്രമിസംഘം സഞ്ചരിച്ച കാറുകൾ വാടകക്കെടുത്തതാണെന്ന വിവരം പൊലീസിന് ലഭിച്ചു. എന്നാൽ, കാറുകൾ കണ്ടെത്താനായിട്ടില്ല. നമ്പർ മറച്ചുവെച്ച വെള്ള വാഗൺ-ആർ കാറിലാണ് അക്രമികൾ ഷുഹൈബിനെ ആക്രമിക്കാൻ എടയന്നൂരിൽ എത്തിയത്. അതേ കാറിൽ തന്നെ തിരിച്ചുപോവുകയും ചെയ്തു. വഴിയിൽവെച്ച് മറ്റൊരു കാറിൽ മാറി കയറിയതായാണ് പൊലീസിന് ലഭിച്ച വിവരം. പിടിയിലായ പ്രതികളെ സംഭവസ്ഥലത്തുകൊണ്ടുവന്ന് തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാനുണ്ട്. എന്നാൽ, റിമാൻഡിൽ കഴിയുന്നവരെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് പൊലീസ് അപേക്ഷ നൽകിയിട്ടില്ല. പ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. അതിനാൽ, മുഴുവൻ പ്രതികളെയും പിടികൂടിയ ശേഷം മാത്രമായിരിക്കും സംഭവസ്ഥലത്തു കൊണ്ടുവന്നുള്ള തെളിവെടുപ്പ് നടക്കുകയെന്നാണ് പൊലീസ് നൽകുന്ന വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.