ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

പാലക്കാട്: വടകര, തിക്കോടി റെയിൽവേ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഫെബ്രുവരി 21, 25, 27, 28 തീയതികളിൽ ഏർപ്പെടുത്തി. 56657 കോഴിക്കോട്-കണ്ണൂർ പാസഞ്ചർ 21, 25, 27, 28 തീയതികളിൽ പൂർണമായും റദ്ദാക്കി. 56324 മംഗലാപുരം സെൻട്രൽ-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ ഫെബ്രുവരി 25ന് കണ്ണൂരിനും ഷൊർണൂരിനുമിടയിലും 56323 കോയമ്പത്തൂർ-കണ്ണൂർ ഫാസ്റ്റ് പാസഞ്ചർ 25ന് ഷൊർണൂരിനും കണ്ണൂരിനുമിടയിലും റദ്ദാക്കി. 56654 മംഗലാപുരം-കോഴിക്കോട് പാസഞ്ചർ 21, 25, 27, 28 തീയതികളിൽ കണ്ണൂരിനും കോഴിക്കോടിനുമിടയിൽ സർവിസ് നടത്തില്ല. 16606 നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്പ്രസ് 21, 25, 27, 28 തീയതികളിൽ രണ്ട് മണിക്കൂർ വൈകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.