നീരവിൽനിന്ന്​ ആഭരണം വാങ്ങി; അഭിഷേക്​ സിങ്​​വിയുടെ ഭാര്യക്ക്​ ആദായ നികുതി നോട്ടീസ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വിയുടെ ഭാര്യ അനിത സിങ്വിക്ക് ആദായ നികുതി വകുപ്പി​െൻറ നോട്ടീസ്. പഞ്ചാബ് നാഷനൽ ബാങ്കിനെ (പി.എൻ.ബി) കോടികൾ കബളിപ്പിച്ച വജ്രവ്യാപാരി നീരവ് മോദിയുടെ ആഭരണശാലയിൽനിന്ന് ഏതാനും വർഷം മുമ്പ് ആറു കോടി രൂപയുടെ ആഭരണം വാങ്ങിയതിനാണ് നോട്ടീസ് നൽകിയത്. ഇൗ ആറു കോടിയിൽ ഒന്നരക്കോടി രൂപ ചെക്കായും ബാക്കി 4.8 കോടി പണമായും നൽകിയെന്നാണ് കണ്ടെത്തൽ. ഇതിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. അതേസമയം, രാഷ്ട്രീയ എതിരാളികളെ തകർക്കാനുള്ള നീക്കമാണ് ഇതെന്ന് അഭിഷേക് മനു സിങ്വി പ്രതികരിച്ചു. നോട്ടീസിന് നിയമപ്രകാരം മറുപടി നൽകും. പണമായി അഞ്ചു കോടി നൽകിയെന്നത് ആരുടെയോ കമ്പ്യൂട്ടറിലെ വ്യാജ ഇടപാട് അടിസ്ഥാനമാക്കിയുള്ള ആരോപണമാണ്. നീരവ് മോദിയുടെയോ മെഹുൽ ചോക്സിയുടെയോ കമ്പനികളുമായി ഒരുവിധ ഇടപാടുകളും തനിക്കോ കുടുംബത്തിനോ ഇല്ലെന്ന് നേരേത്ത വ്യക്തമാക്കിയതാണെന്നും രാജ്യസഭാംഗംകൂടിയായ സിങ്വി പറഞ്ഞു. സിങ്വിയുടെ ഭാര്യ ഡയറക്ടറായ അദ്വൈത് ഹോൾഡിങ്സി​െൻറ ഒരു വസ്തു നീരവ് മോദിയുടെ ഫയർസ്റ്റോൺ കമ്പനി പാട്ടത്തിനെടുത്തതായി കഴിഞ്ഞയാഴ്ച പ്രതിരോധമന്ത്രി നിർമല സീതാരാമൻ ആരോപിച്ചിരുന്നു. ഇതിനെതിരെ അപകീർത്തിക്കേസ് കൊടുക്കുമെന്നും സിങ്വി പറഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.