ഒഡിഷ മുഖ്യമന്ത്രിക്കുനേരെ ഷൂ ഏറ്

ഭുവനേശ്വർ: ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനുനേരെ യുവാവ് ഷൂ എറിഞ്ഞു. ബിജേപുര്‍ ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഖുംഭഹാരി ഗ്രാമത്തിലാണ് സംഭവം. റോഡ് ഷോക്ക് ശേഷം നടന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒന്നാം നിരയില്‍ ഇടംപിടിച്ചയാളാണ് ഷൂ എറിഞ്ഞത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥനാണ് ഏറുകൊണ്ടത്. യുവാവിനെ പൊലീസ് ഉടൻ പിടികൂടി. ബി.ജെ.പി പ്രവര്‍ത്തകനാണ് ഷൂ എറിഞ്ഞതെന്നതും എങ്ങനെയും ബി.ജെ.ഡിയെ പരാജയപ്പെടുത്താനുള്ള നീക്കത്തി​െൻറ ഭാഗമാണിതെന്നും ബിജു ജനതാദള്‍ എം.എല്‍.എ ദേബേഷ് ആചാര്യ പറഞ്ഞു. ആരോപണം ബി.ജെ.പി നിഷേധിച്ചു. ജനുവരി 31ന് ബലാസോർ ജില്ലയിൽ തലാസരി ബീച്ച് ഉത്സവത്തിനിടെ പട്നായിക്കിനുനേരെ സ്ത്രീ ചീമുട്ട എറിഞ്ഞിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും പിന്നീട് കേസ് പിൻവലിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.