കൊളീജിയം ശിപാർശക്കെതിരെ ജസ്​റ്റിസ്​ എ.കെ. ഗോയൽ

ന്യൂഡൽഹി: പഞ്ചാബ്-ഹരിയാന ഹൈകോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്തിനെ ഹിമാചൽപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആക്കാനുള്ള രംഗത്തുവന്നു. ഇത് നടപ്പാക്കുന്നതിനെതിരെ കൺസൽട്ടി ജഡ്ജിയായ എ.കെ. ഗോയൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തെഴുതി. ഗോയൽ കൊളീജിയം അംഗമല്ല. സാധാരണ ഗതിയിൽ െകാളീജിയത്തിൽ അംഗമല്ലാത്ത, എന്നാൽ ജഡ്ജിമാരുടെ നിയമനകാര്യത്തിൽ കൊളീജിയം അഭിപ്രായം തേടുന്ന ജഡ്ജിമാരാണ് കൺസൽട്ടി ജഡ്ജി. ജസ്റ്റിസ് സൂര്യകാന്തിനേക്കാളും മുതിർന്നയാളായ ജസ്റ്റിസ് എ.കെ. മിത്തലിനെ പരിഗണിക്കണമെന്നാണ് ജസ്റ്റിസ് ഗോയലി​െൻറ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.