ഇടത്​ സർക്കാറിെൻറ മദ്യനയത്തിനെതിരെ കത്തോലിക്ക പള്ളികളിൽ ഇടയലേഖനം

തൊടുപുഴ: മദ്യവിരുദ്ധ ഞായർ ആചരണത്തി​െൻറ ഭാഗമായി കെ.സി.ബി.സി മദ്യവിരുദ്ധ സമിതി പുറപ്പെടുവിച്ച സർക്കുലറിൽ സംസ്ഥാന സർക്കാറിന് രൂക്ഷവിമർശനം. ഞായറാഴ്ച പള്ളികളിൽ വായിച്ച ഇടയലേഖനത്തിലാണ് എൽ.ഡി.എഫ് സർക്കാർ കേരളത്തെ മദ്യത്തിൽ മുക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതായി ആരോപിക്കുന്നത്. സർക്കുലറിലെ പ്രസക്ത ഭാഗം: മദ്യത്തിനെതിരായ പോരാട്ടത്തിൽ സർക്കാർ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മദ്യം കേരളത്തിൽ ഗുരുതര സാമൂഹിക വിപത്തായി മാറിയിട്ടുണ്ടെന്നും അതിനാൽ മദ്യലഭ്യതയും ഉപയോഗവും പടിപടിയായി കുറക്കാൻ സഹായകമായ നയമായിരിക്കും സ്വീകരിക്കുകയെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യം ചെയ്തത് പ്രതിവർഷം 10 ശതമാനം വീതം ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടാനുള്ള മുൻ തീരുമാനം റദ്ദുചെയ്യലായിരുന്നു. തുടർന്ന് ഒരു പ്രദേശത്ത് മദ്യശാലകൾ വേേണാ വേണ്ടയോ എന്ന് തീരുമാനിക്കാൻ ജനത്തിന് അധികാരം നൽകുന്ന പഞ്ചായത്തീരാജ്-നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകൾ റദ്ദാക്കി. ത്രീ സ്റ്റാറും അതിനു മുകളിലും ഉള്ള ഹോട്ടലുകൾക്കെല്ലാം ബാർ അനുവദിച്ചു. ബിവറേജസി​െൻറയും കൺസ്യൂമർ ഫെഡി​െൻറയും മദ്യക്കടകൾ സൂപ്പർ മാർക്കറ്റുകളാക്കി മാറ്റി മദ്യം സുലഭമാക്കുകയാണ് ഇടത് സർക്കാർ ചെയ്യുന്നത്. ആശങ്ക ഉണർത്തുന്ന മറ്റൊന്നാണ് ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും 200 മീറ്റർ ചുറ്റളവിൽ മദ്യവിൽപന പാടില്ലെന്ന നിയമം എടുത്തുകളഞ്ഞത്. ദൂരപരിധി 50 മീറ്ററാക്കി ചുരുക്കി. വിദ്യാലയങ്ങെളക്കാളും ദൈവാലയങ്ങളെക്കാളും മദ്യവിൽപനക്ക് മുൻതൂക്കം കൊടുക്കുന്നത് ധാർമിക അപചയമാണ്. ജനങ്ങളുടെ താൽപര്യമല്ല, മദ്യമുതലാളിമാരുടെ താൽപര്യമാണ് സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നത്. കെ.സി.ബി.സി മദ്യവിരുദ്ധ കമീഷൻ ഭാരവാഹികളായ ബിഷപ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ്, ബിഷപ് ആർ. ക്രിസ്തുദാസ് എന്നിവരാണ് ഇടയലേഖനത്തിൽ ഒപ്പുെവച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.