ജില്ലയിലെ പഞ്ചായത്തുകളെ ജനസൗഹൃദമാക്കിയ ഉദ്യോഗസ്​ഥർക്ക്​ പുരസ്​കാരം

കോട്ടയം: ജില്ലയിലെ പഞ്ചായത്തുകളെ ജനസൗഹൃദമാക്കിയ ഉദ്യോഗസ്ഥർക്ക് സർക്കാറി​െൻറ പുരസ്‌കാരം. പഞ്ചായത്ത് മുന്‍ െഡപ്യൂട്ടി ഡയറക്ടര്‍ ജോസ്‌ന മോൾ, െഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് എം. സുശീല്‍ എന്നിവര്‍ക്കാണ് മികച്ച സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. തിങ്കളാഴ്ച പെരിന്തല്‍മണ്ണയില്‍ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ മന്ത്രി കെ.ടി. ജലീല്‍ പുരസ്‌കാരം വിതരണം ചെയ്യും. പഞ്ചായത്തുകളില്‍ എത്തുന്ന ജനങ്ങള്‍ സേവനത്തിനായി അലയരുതെന്ന ലക്ഷ്യത്തോടെ ജോസ്‌നമോളുടെയും സുശീലി​െൻറയും നേതൃത്വത്തില്‍ െഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ ജീവനക്കാര്‍ മുന്നിട്ടിറങ്ങിയതോടെ ജില്ലയിലെ പഞ്ചായത്തുകള്‍ ജനസൗഹൃദമായി. ഏതാനും മാസം മുമ്പ് കടുത്തുരുത്തിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജില്ലയിലെ 71 പഞ്ചായത്തുകളെയും ജനസൗഹൃദമായി പ്രഖ്യാപിച്ചിരുന്നു. 2016ലാണ് പഞ്ചായത്തുകളെ ജനസൗഹൃദമാക്കാനുള്ള പദ്ധതിക്ക് തുടക്കമായത്. ഓഫിസിലെത്തുന്ന സാധാരണക്കാര്‍ക്ക് വിശ്രമസൗകര്യം, ടോയ്‌ലറ്റ് തുടങ്ങിയവക്കൊപ്പം കസേരയില്‍ ആളില്ലാത്തതി​െൻറ പേരില്‍ സേവനം ലഭിക്കാതെ വരുന്ന അവസരങ്ങള്‍ ഒഴിവാക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്ത് ഓഫിസുകള്‍ വൃത്തിയായതിനൊപ്പം സര്‍ട്ടിഫിക്കറ്റുകൾ ഓണ്‍ലൈനായി ലഭിക്കാനുള്ള സാഹചര്യവും ഒരുക്കി. അപേക്ഷകളുടെയും ഫയലുകളുടെയും നീക്കം മൊബൈല്‍ ഫോണ്‍ വഴി അറിയാൻ സൗകര്യവുമുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും മികച്ച സേവനങ്ങള്‍ പഞ്ചായത്തുകളില്‍ ലഭിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നതെന്ന് ജൂനിയര്‍ സൂപ്രണ്ട് എം. സുശീല്‍ പറഞ്ഞു. െഡപ്യൂട്ടി ഡയറക്ടറായിരുന്ന ജോസ്‌നമോള്‍ സ്ഥാനക്കയറ്റം കിട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനിലാണ് ജോലി ചെയ്യുന്നത്. രാജ്യത്ത് മഹത്തരവും പൈതൃകവുമായ എല്ലാത്തിനെയും ചോദ്യംചെയ്യുന്ന വ്യവസ്ഥിതി -എം.എം. മണി േകാട്ടയം: രാജ്യത്തെ മഹത്തരവും പൈതൃകമായ എല്ലാത്തിനെയും ചോദ്യംചെയ്യുന്ന വ്യവസ്ഥിതിയാണുള്ളതെന്ന് മന്ത്രി എം.എം. മണി. കാരാപ്പുഴ ഭാരതിവിലാസം ഗ്രന്ഥശാല ശതാബ്ദി ആഘോഷം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന, ജനാധിപത്യ സംവിധാനം, മതനിരപേക്ഷത, ന്യൂനപക്ഷങ്ങളുടെ നിലനിൽപ് എന്നിവ ചോദ്യംചെയ്യുന്ന പുതിയ ആശയങ്ങളിലേക്കാണ് പോകുന്നത്. ഭഗവത്ഗീതയും രാമായണവും എടുത്തുവെച്ചിട്ട് ഇതായിരുന്നു സത്യമെന്ന് വാദിക്കുന്നിടത്തേക്ക് കാര്യങ്ങൾ എത്തി. ഗണപതിയുടെ തലയറുത്ത് മാറ്റി ആനയുടെ തലവെച്ചുപിടിപ്പിച്ചതിനെ പ്ലാസ്റ്റിക് സർജറിയുണ്ടായിരുന്നുവെന്ന് വാദിക്കുന്നിടത്തേക്ക് സമൂഹം മാറിയെന്നും അദ്ദേഹം പറഞ്ഞു. ഗ്രന്ഥശാല പ്രസിഡൻറ് വി.സി. മോഹനൻ അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷൻ ഡയറക്ടർ േഡാ. പി.എസ്. ശ്രീകല മുഖ്യപ്രഭാഷണം നടത്തി. ആർട്ടിസ്റ്റ് സുജാതൻ, എ.െഎ.പി.എസ്.ഒ ജനറൽ സെക്രട്ടറി വി.ബി. ബിനു, സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബി. ശശികുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം. മാത്യു, നഗരസഭ കൗൺസിലർമാരായ സി.എൻ. സത്യനേശൻ, ജ്യോതി ശ്രീകാന്ത്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ഡോ. എം.ജി. ബാബുജി, എം.കെ. പ്രഭാകരൻ, ബി. ആനന്ദക്കുട്ടൻ എന്നിവർ സംസാരിച്ചു. ടി.എൻ. മനോജ് സ്വാഗതവും എം. മനോഹരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.