ഏറ്റുമാനൂർ ഉത്സവം ഇന്ന് രാവിലെ 4.00 -നിർമാല്യദര്‍ശനം, 9.30 -മേജര്‍സെറ്റ് പഞ്ചവാദ്യം -ചോറ്റാനിക്കര സുഭാഷ് നാരായണമാരാർ, പ്രസാദമൂട്ട്, 2.30 -സംഗീതസദസ്സ്, 3.30 -അക്ഷരശ്ലോക സദസ്സ്, വൈകീട്ട് 4.00 - ഭക്തിഗാനമേള, 5.00 -തിരുവാതിര, 5.30 മുതല്‍ വിവിധ നൃത്തനൃത്യങ്ങള്‍, രാത്രി 12.30 -ഭരതനാട്യം -ഗുരുകുലം നാട്യശ്രീ, 2.00 കുറത്തിയാട്ടം. കുടുംബശ്രീ-സി.ഡി.എസ് ക്ഷണിതാക്കളെ തെരഞ്ഞെടുക്കൽ: പഞ്ചായത്ത് നേതാക്കളും അംഗങ്ങളും തമ്മിൽ വാക്കേറ്റം കൊക്കയാർ: കുടുംബശ്രീ-സി.ഡി.എസിന് പ്രത്യേക ക്ഷണിതാക്കളെ തെരഞ്ഞെടുക്കുന്നതിനെച്ചൊല്ലി കൊക്കയാര്‍ ഗ്രാമപഞ്ചായത്തില്‍ അംഗങ്ങളും പഞ്ചായത്ത് നേതാക്കളും തമ്മില്‍ തര്‍ക്കവും വാക്കേറ്റവും. ബുധനാഴ്ച രാവിലെ 11നാണ് സംഭവം. സി.പി.എം ഭരിക്കുന്ന കൊക്കയാറ്റില്‍ സി.ഡി.എസ് തെരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്‌സണ്‍, വൈസ്‌ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളടക്കം കോണ്‍ഗ്രസ് അംഗങ്ങള്‍ക്കായിരുന്നു വിജയം. കടുത്ത രാഷ്ട്രീയ മത്സരം നടന്ന ഇവിടെ സി.പി.ഐയുടെ പിന്തുണയും കോണ്‍ഗ്രസിനായിരുന്നു. ഇതോടെ തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് ഭാരവാഹികളും പഞ്ചായത്ത് ഇടത് ജനപ്രതിനിധികളും രണ്ടു തട്ടിലാകുകയായിരുന്നു. ഇതിനിടയാണ് പ്രത്യേക ക്ഷണിതാക്കളെ സി.ഡി.എസിലേക്ക് അംഗങ്ങളാക്കണമെന്ന് നിൾദേശമുണ്ടായത്. ഇതിനായി ചേര്‍ന്ന യോഗത്തില്‍ സി.ഡി.എസ് രക്ഷാധികാരികൂടിയായ പഞ്ചായത്ത് പ്രസിഡൻറും വൈസ്പ്രസിഡൻറും പങ്കെടുത്തു. തെരഞ്ഞെടുപ്പ് നടപടിക്രമം ആരംഭിച്ചതോടെ പഞ്ചായത്ത് പ്രസിഡൻറ് ഒരാളുടെ പേര് നിർദേശിച്ചു. എന്നാല്‍, അനുവദിക്കാനാവില്ലെന്നും അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അവകാശം സി.ഡി.എസ് അംഗങ്ങള്‍ക്കാെണന്നും വാദമുയർന്നു. എന്നാല്‍, രക്ഷാധികാരിയായ താന്‍ പറയുന്നവരെ നോമിനേറ്റ് ചെയ്യണമെന്നായിരുന്നു പ്രസിഡൻറിെൻറ വാദം. എന്നാൽ, പതിമൂന്നില്‍ ഒമ്പത് അംഗങ്ങളും മറ്റൊരാള്‍ക്കുവേണ്ടി വാദിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രസിഡൻറും വൈസ് പ്രസിഡൻറും ഇറങ്ങിപ്പോകുകയും പിന്നീട് വീണ്ടും ഹാളിലെത്തി ഇതേ ആവശ്യം ഉന്നയിക്കുകയുമായിരുന്നു. ഇതിനിെട കുടുംബശ്രീയുടെ ചുമതലയുള്ള ഒാഫിസർ എത്തുകയും കുടുംബശ്രീ നിയമാവലിപ്രകാരം അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അവകാശം സി.ഡി.എസ് അംഗങ്ങള്‍ക്ക് മാത്രമാെണന്നറിയിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ നിർദേശിച്ചയാളുകളെ തെരഞ്ഞെടുത്തു. ഇതേചൊല്ലി പഞ്ചായത്ത് പ്രസിഡൻറും അംഗങ്ങളും വീണ്ടും വാക്കേറ്റമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.