നീലിമംഗലം പാലം തുറക്കാൻ ലോകബാങ്ക്​ നിർമാണ വിദഗ്​ധരുടെ അനുമതി വേണം

കോട്ടയം: നീലിമംഗലം തുറക്കാൻ ഇനി അനുമതി ലഭിക്കേണ്ടത് ലോകബാങ്ക് സംഘത്തി​െൻറ പാലം നിർമാണ വിദഗ്ധനിൽനിന്ന്. ലോകബാങ്ക് പ്രതിനിധികളുടെ അടുത്ത സന്ദർശനത്തിന് പിന്നാലെ പാലം തുറക്കാൻ അനുമതി നൽകിയേക്കും. സന്ദർശനത്തിനു മുമ്പേ ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ട് ലോകബാങ്കി​െൻറ പാലം സംബന്ധിച്ച വിഭാഗത്തിലെ വിദഗ്ധർ പരിശോധിക്കും. കഴിഞ്ഞ ദിവസം ലോകബാങ്കി​െൻറ സാമ്പത്തിക വിഭാഗം പ്രതിനിധി അർണാബ് തിരുവനന്തപുരത്തെത്തി കെ.എസ്.ടി.പി േപ്രാജക്ട് ഡയറക്ടർ അജിത് പാട്ടീലുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ഐ.ഐ.ടി സംഘത്തി​െൻറ റിപ്പോർട്ട് കൈമാറിയിരുന്നെങ്കിലും പാലം സംബന്ധിച്ച വിഭാഗത്തിലെ വിദഗ്ധൻ ഇല്ലാതിരുന്നതിനാൽ തീരുമാനമുണ്ടായില്ല. ഇതേതുടർന്ന് ലോകബാങ്കും ഐ.ഐ.ടി സംഘവും വീണ്ടും ചർച്ച നടത്തുമെന്ന് അറിയിച്ചു. ബംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനി നടത്തിയ ബലപരിശോധനയിൽ പാലത്തിന് നേരിയ വളവ് കാണപ്പെട്ടതിനെത്തുടർന്ന് ലോകബാങ്ക് നിർദേശാനുസരണമാണ് ഐ.ഐ.ടി സംഘത്തെ പഠനത്തിനു നിയോഗിച്ചത്. ചെന്നൈ ഐ.ഐ.ടിയിലെ സിവിൽ എൻജിനീയറിങ് വിഭാഗം പ്രഫ. ഡോ. ദേവദാസ് മേനോ​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഡോ. ദേവദാസ് മേനോ​െൻറ കീഴിൽ കൊച്ചിയിൽനിന്നുള്ള രണ്ടു വിദഗ്ധരും ചേർന്നാണ് പരിശോധന നടത്തി റിപ്പോർട്ട് കൈമാറിയത്. ലോകബാങ്ക് പ്രതിനിധിയുടെ കഴിഞ്ഞ ദിവസത്തെ സന്ദർശനം പെട്ടെന്നായിരുന്നതിനാൽ ഡോ. ദേവദാസ്മേനോന് എത്താനായില്ല. മാത്രമല്ല, യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത് പുനലൂർ-പൊൻകുന്നം റോഡ് നിർമാണം സംബന്ധിച്ച കാര്യങ്ങളായിരുന്നു. അടുത്ത സന്ദർശനത്തിൽ പാലം നിർമാണത്തിലെ വിദഗ്ധൻ ഉണ്ടാകുമെന്ന് ലോകബാങ്ക് അറിയിച്ചിട്ടുണ്ട്. പാലം പൂർണ സുരക്ഷിതമാണെന്നും തുറന്നു നൽകാമെന്നുമാണ് ഐ.ഐ.ടി റിപ്പോർട്ടിലുള്ളതെന്ന് സൂചനയുണ്ട്. ചെെന്നെ െഎ.െഎ.ടിയിൽനിന്നുള്ള സംഘം രണ്ടുതവണ പാലത്തി​െൻറ സ്ഥിതി വിലയിരുത്തിയശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. പ്രധാനമായും നിർമാണശൈലിയും ബലവുമാണ് പരിശോധിച്ചത്. ഗതാഗതത്തിന് തുറന്നുകൊടുക്കാമെന്ന നിർദേശം ലോകബാങ്കിൽനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. എം.സി റോഡ് നവീകരണ ഭാഗമായി നിർമിച്ച നീലിമംഗലം പാലം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷമായി. നേരേത്ത നടത്തിയ പരിശോധനയിൽ പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ലോകബാങ്ക് പാലത്തിലൂടെയുള്ള യാത്ര തടഞ്ഞു. പിന്നീട് കെ.എസ്.ടി.പിയുടെ നിര്‍ദേശാനുസരണം സ്വകാര്യ കമ്പനി വാഹനം ഉപയോഗിച്ച് ഭാരപരിശോധനയും നടത്തി. നാലു ടോറസ് ലോറികള്‍ മെറ്റല്‍ നിറച്ചുനിര്‍ത്തിയിട്ട് നടത്തിയ ഭാരപരിശോധനയില്‍ നേരിയ വളവ് കണ്ടെത്തി. ഇതേതുടർന്ന് പാലം തുറക്കാനുള്ള നീക്കം അനിശ്ചിതമായി നീണ്ടു. വീണ്ടും പരിശോധന നടത്താൻ മറ്റൊരു കമ്പനിയെ ഏൽപിച്ചെങ്കിലും അവസാനനിമിഷം പിന്മാറുകയായിരുന്നു. ഇതേതുടർന്നാണ് ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധരെ പഠനത്തിനു നിയോഗിച്ചത്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് േവഗത്തിലാക്കാൻ എക്സ്പ്രസ് കൗണ്ടർ കോട്ടയം: ജില്ലയില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി) ലഭ്യമാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാൻ ജില്ല പൊലീസ് ഓഫിസിൽ എക്സ്പ്രസ് കൗണ്ടർ ആരംഭിച്ചു. യു.എ.ഇ തൊഴിൽ വിസ ചട്ടങ്ങളിലെ പുതിയ നിബന്ധനകൾ പ്രകാരം സ്വഭാവസര്‍ട്ടിഫിക്കറ്റും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്. സ്വഭാവ സര്‍ട്ടിഫിക്കറ്റ് തഹസില്‍ദാറും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ജില്ല പൊലീസ് മേധാവിയുമാണ് അനുവദിക്കുന്നത്. പ്രവൃത്തി ദിവസം രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ ജില്ല സ്പെഷൽ ബ്രാഞ്ച് ഓഫിസിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ കോട്ടയം ജില്ല പൊലീസ് പരിധിയിലെ സ്ഥിരതാമസക്കാരനായിരിക്കണം. അപേക്ഷകന് നേരിട്ട് ഹാജരാകാൻ കഴിയില്ലെങ്കിൽ മാതാപിതാക്കൾ, സഹോദരങ്ങൾ, അടുത്ത രക്തബന്ധുക്കൾ മുഖേനയും അപേക്ഷ സമർപ്പിക്കും. അപേക്ഷ സമര്‍പ്പിക്കുന്ന ദിവസം സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷകന്‍ എത്തേണ്ട ദിവസം അറിയിക്കും. പ്രസ്തുത ദിവസം രാവിലെ 10ന് അപേക്ഷകന്‍ എത്തണം. പി.സി.സിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ജില്ല സ്പെഷൽ ബ്രാഞ്ച് ഓഫിസിൽ വിളിക്കുക ഫോൺ: 0481-2563388, 1090. അപേക്ഷ ഫോം ജില്ല സ്പെഷല്‍ ബ്രാഞ്ചില്‍നിന്ന് ലഭ്യമാണ്. വെബ്സൈറ്റിൽനിന്ന് https://drive.google.com/file/d/1CiZzl9jmFSgMUt5ea9t5VnzFSsEPJPpN/view?usp=sharingലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തു എടുക്കാം. അപേക്ഷകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ * അപേക്ഷ വ്യക്തമായും പൂര്‍ണമായും ഇംഗ്ലീഷ് ബ്ലോക്ക് ലെറ്ററില്‍ പൂരിപ്പിക്കണം * അപേക്ഷകനു ജോലി ലഭിച്ചതായി തെളിയിക്കുന്ന വിസ പകർപ്പ്, അല്ലെങ്കിൽ ജോലി നൽകുന്ന സ്ഥാപനത്തി​െൻറ ഓഫർ ലെറ്റർ, ആവശ്യം വ്യക്തമാക്കുന്ന രേഖകളുടെ ഒറിജിനൽ/ ഇ--മെയിൽ പകർപ്പ് * അപേക്ഷ ഫീസ്1000 രൂപ * ആറുമാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് കളർഫോട്ടോ- അഞ്ച് എണ്ണം * ഫോട്ടോയുടെ ബാക്ക് ഗ്രൗണ്ട് വെളുത്തതായിരിക്കണം * തിരിച്ചറിയൽ രേഖകളുടെ പകര്‍പ്പുകള്‍ (സ്വയം സാക്ഷ്യപ്പെടുത്തിയത്) * പാസ്പോർട്ട് (വിദേശത്തേക്കുള്ള പി.സി.സിക്ക് നിര്‍ബന്ധം) * ആധാർ ( ഇല്ലെങ്കില്‍ മാത്രം ഇലക്ഷൻ െഎ.ഡി കാർഡ്) * പൂർണമായി പൂരിപ്പിച്ച് ഫോട്ടോയും പതിപ്പിച്ച ശേഷമെടുത്ത അപേക്ഷയുടെ മൂന്ന് പകര്‍പ്പുകള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.