ചിറ്റാർ: വനത്തിൽനിന്ന് തേക്കുതടി മുറിച്ചുകടത്തിയ കേസിൽ ഒളിവിലായിരുന്ന ഒന്നാംപ്രതി പിടിയിൽ. കാരികയം ഓലിക്കൽ വീട്ടിൽ കുമ്പഴ ജോയിയെ ആണ് (ഫിലിപ്, 64) ചിറ്റാർ ഡെപ്യൂട്ടി റേഞ്ച് ഒാഫിസർ ആർ. രാജേഷിെൻറ നേതൃത്വത്തിൽ വനപാലകർ തിങ്കളാഴ്ച പിടികൂടി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 30ന് രാത്രിയാണ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷെൻറ പരിധിയിൽ പടയനിപ്പാറ- കാരികയം വനത്തിൽനിന്ന് 80 ഇഞ്ച് വണ്ണമുള്ള തേക്ക് മുറിച്ചത്. ഇത് നാല് കഷണങ്ങളാക്കി പിക്-അപ് വാനിൽ വനേത്താടുചേർന്ന് റോഡിൽ ഇറക്കിയിട്ടിരുന്നു. വിവരമറിഞ്ഞ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ വാഹനവും തടിയും കസ്റ്റഡിലെടുത്തിരുന്നു. രണ്ടാംപ്രതി ആങ്ങമൂഴി ഇടുപ്പുകല്ലിൽ ഇ.ഡി. പ്രകാശ്, നാലാംപ്രതി കൊടുമുടി മരുതിമൂട്ടിൽ ചെക്കുട്ടി എന്ന രത്നാകരൻ എന്നിവരെ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ പത്തനംതിട്ട ജയിലിൽ റിമാൻഡിലാണ്. നിരവധി തടിക്കേസിലെ പ്രതിയാണിവർ. മൂന്നാംപ്രതി പടയണിപ്പാറ പതാലിൽ സുഗതൻ ഒരാഴ്ച മുമ്പ് മരിച്ചു. കുമ്പഴ ജോയിയുമായി തെളിവെടുപ്പും നടത്തി. ചിറ്റാർ ഡെപ്യൂട്ടി േറഞ്ച് ഫോറസ്റ്റ് ഓഫിസർ ആർ. രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. അശോകൻ, ബി.എഫ്.ഒ മാരായ എ. ജോസ്, ആർ. ബിന്ദുകുമാർ, വി.ആർ. മനീഷ്മോൻ, ടി. അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.