പ്രതികരിക്കാത്തത് ദൗർബല്യമായി കാണരുത്- ^കെ.കെ. ജയചന്ദ്രൻ

പ്രതികരിക്കാത്തത് ദൗർബല്യമായി കാണരുത്- -കെ.കെ. ജയചന്ദ്രൻ ചെറുതോണി: സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമ​െൻറ പ്രസ്താവന അനവസരത്തിലുള്ളതും ദുരുദ്ദേശ്യപരവുമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ. സി.പി.െഎക്കെതിരെ മുമ്പ് മന്ത്രി എം.എം. മണി നടത്തിയ പ്രസ്താവന സംബന്ധിച്ച് സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ വായ തുറക്കണമെന്നും അല്ലെങ്കിൽ തുറപ്പിക്കുമെന്നും സി.പി.െഎ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ കഴിഞ്ഞദിവസം വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജയചന്ദ്രൻ. ആർ.എസ്.എസ്, ബി.ജെ.പി ഫാഷിസ്റ്റ് ശക്തികൾക്കെതിരെ പോരാടാൻ ഇടതുപക്ഷ ശാക്തീകരണമാണ് സി.പി.എം ലക്ഷ്യമിടുന്നത്. അതിനുതകുന്ന നിലപാടുകളും സമീപനങ്ങളുമാണ് ഉണ്ടാകേണ്ടത്. സി.പി.ഐയുടെ രാഷ്ട്രീയ അഭിപ്രായങ്ങളോട് ദൈനംദിന പ്രതികരിക്കുന്ന നയം സി.പി.എമ്മിനില്ല. പ്രകോപനപരമായ നിരവധി പ്രസ്താവനകൾ ഉണ്ടായിട്ടും പ്രതികരിക്കാതിരുന്നത് ദൗർബല്യമായി കാണരുത്. ഇടുക്കി ജില്ലയിൽ ഇടതുപക്ഷ മുന്നണിക്കകത്ത് പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഉള്ളതായി കരുതുന്നില്ല. മുന്നണിയിൽ കൂടുതൽ ചർച്ചകൾക്ക് സംസ്ഥാന നേതൃത്വത്തി​െൻറ ഇടപെടൽ ആവശ്യമെങ്കിൽ അക്കാര്യവും പരിഗണിക്കാവുന്നതാണ്. ഇടുക്കി എം.പി ജോയിസ് ജോർജിനെ ഇനിയും വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ദൗർഭാഗ്യകരമാണ്. പട്ടയം റദ്ദുചെയ്തതുമായി ബന്ധപ്പെട്ടുണ്ടായത് ഉദ്യോഗസ്ഥ നടപടിയാണ്. അതിനെ നിയമപരമായാണ് നേരിടേണ്ടത്. അക്കാര്യം അദ്ദേഹം നിർവഹിക്കുന്നുമുണ്ട്. വീണ്ടും പട്ടയപ്രശ്നം ചർച്ചയാക്കുന്നത് ആശാസ്യമെല്ലന്നും ജയചന്ദ്രൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.