കോട്ടയം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗം സുവർണജൂബിലി നിറവിൽ

േകാട്ടയം: ആരോഗ്യമേഖലയിൽ സ്വന്തം പേര് എഴുതിച്ചേർത്ത . 1968 ആരംഭിച്ച സർജറി വിഭാഗം അഞ്ചു ജില്ലകളിലായി ലക്ഷക്കണക്കിന് രോഗികൾക്കാണ് ആശ്വാസത്തുരുത്തായത്. ആശുപത്രിയിലെ ആദ്യ വിഭാഗങ്ങളിലൊന്നായ സർജറി വിഭാഗം ഇന്ന് സംസ്ഥാനത്തെ ഏത് ആശുപത്രിയോടും കിടപിടിക്കാൻ കഴിയുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. മിക്ക അത്യാധുനിക ഉപകരണങ്ങളും ഇവിടെയുണ്ട്. ഡോ.പി.കെ. ബാലകൃഷ്ണ​െൻറ നേതൃത്വത്തിൽ 12 ഡോക്ടർമാരാണ് ഇവിടെയുള്ളത്. ഇതിൽ പകുതി പി.ജി ഡോക്ടർമാരാണ്. രണ്ട് ഡോക്ടർമാരുമായിട്ടായിരുന്നു തുടക്കം. ദിവസേന ശരാശരി രണ്ടുവീതം പ്രത്യേക ശസ്ത്രക്രിയകളാണ് നടത്തുന്നത്. വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കുള്ള ചികിത്സക്കും ശസ്ത്രക്രിയക്കും പുറെമയാണിത്. തലച്ചോറിലെ ട്യൂമർ, കുമിള, നെട്ടല്ലിലെ ട്യൂമർ തുടങ്ങി നിരവധി സങ്കീർണ ശസ്ത്രക്രിയകൾ ഇവിടെ നടക്കുന്നുണ്ട്. ഒരുകോടിയോളം വിലവരുന്ന ഒാപറേറ്റിവ് മൈക്രോസ്കോപ് ഉപകരങ്ങൾ അടക്കം ഇവിടെയുണ്ട്. ഇനി ന്യൂറോ നാവിഗേഷൻ, ന്യൂറോ മോണിറ്റിങ് യന്ത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഒ.പി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.