ന്യൂറോ സയൻസ്​ സൊസൈറ്റി സംസ്ഥാന സമ്മേളനം കുമരകത്ത്​

കോട്ടയം: സംസ്ഥാനത്തെ ന്യൂറോളജിസ്റ്റുകളുടെയും ന്യൂറോ സർജന്മാരുടെയും സംഘടനയായ കൈരളി ന്യൂറോ സയൻസ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കുമരകം ലേക് സോങ് റിസോർട്ടിൽ നടക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് അഖിലേന്ത്യ ന്യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡൻറ് ഡോ. സുരേഷ് നായർ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖരായ ന്യൂറോളജിസ്റ്റുകളും ന്യൂറോ സർജന്മാരും പ്രബന്ധം അവതരിപ്പിക്കും. ഇതിനൊപ്പം കോട്ടയം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗം ആരംഭിച്ചിട്ട് 50 വർഷം തികയുന്നതി​െൻറ ആഘോഷവും നടക്കും. കോട്ടയം ന്യൂറോ സയൻസ് വിഭാഗവും സ്മൃതി ചാരിറ്റബിൾ ട്രസ്റ്റുമാണ് ആതിഥേയർ. ഇതിനു മുന്നോടിയായി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മെഡിക്കൽ കോളജിൽ ന്യൂറോ നാവിഗേഷൻ, ന്യൂറോ മോണിറ്ററിങ് എന്നീ മേഖലകളിൽ പ്രായോഗിക പരിശീലനവും നൽകും. വാർത്തസമ്മേളനത്തിൽ ഓർഗനൈസിങ് ചെയർമാൻ ഡോ. പി.കെ. ബാലകൃഷ്ണൻ, വൈസ് ചെയർമാൻ ഡോ. ജേക്കബ് ജോർജ്, ഡോ. ടിനു രവി എബ്രഹാം, ഡോ. ഷാജു മാത്യു എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.