വൈദ്യുതി വകുപ്പിെൻറ അംഗീകാരമായി കോട്ടയം: കലക്ടറേറ്റിൽ പുതിയതായി സ്ഥാപിച്ച ലിഫ്റ്റ് പൊതുജനങ്ങൾക്കായി ഇൗ മാസം 16ന് തുറന്നുകൊടുക്കും. രാവിലെ 10.30-ന് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ഇതിനു മുന്നോടിയായി വ്യാഴാഴ്ച രാവിലെ കോട്ടയം ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വൈദ്യുതീകരണവും സംവിധാനങ്ങളും പരിശോധിച്ചു. തൃപ്തികരമാണെന്ന വിലയിരുത്തലാണ് ഉണ്ടായത്. ഇതിെൻറ സർട്ടിഫിക്കറ്റ് വെള്ളിയാഴ്ച കലക്ടർക്ക് കൈമാറും. 2017 ഫെബ്രുവരിയിലാണ് ലിഫ്റ്റിെൻറ പണി തുടങ്ങിയത്. ജനത്തിരക്ക് മൂലം നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഓഫിസ് സമയത്തിനുശേഷവും അവധിദിവസങ്ങളിലുമാണ് നിർമാണം പൂര്‍ത്തിയാക്കിയത്. കലക്ടറേറ്റില്‍ മൂന്നു നിലയിലായി അമ്പതിലധികം ഓഫിസുകളുണ്ട്. ഓരോ നിലയിലും അംഗപരിമിത ജീവനക്കാരുണ്ട്. ദിനംപ്രതി ജീവനക്കാരും സന്ദർശകരുമായി ആയിരത്തിലേറെ പേരെത്തുന്ന കലക്ടറേറ്റിൽ ലിഫ്റ്റ് തുറക്കുന്നത് ഏറെ ആശ്വാസകരമാണ്. മതവിജ്ഞാന സദസ്സ് കോട്ടയം: ഇല്ലിക്കൽ തണൽ ചാരിറ്റി ആഭിമുഖ്യത്തിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഇല്ലിക്കൽ മുനിസിപ്പൽ മൈതാനിയിൽ മതവിജ്ഞാന സദസ്സ് നടത്തും. വെള്ളിയാഴ്ച രാത്രി 8.15ന് മതവിജ്ഞാനസദസ്സ് സിറാജുദ്ദീൻ സഹനി (ചീഫ് ഇമാം താഴത്തങ്ങാടി മുസ്ലിം ജുമാമസ്ജിദ്) ഉദ്ഘാടനം ചെയ്യും. തുടർന്ന് ഒമ്പതിന് കടയ്ക്കൽ നിസാമുദ്ദീൻ ബാഖവി 'മദീനയിലേക്ക് ഒരു യാത്ര' വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ ഇ.പി. അബൂബക്കർ അൽ ഖാസിമി, സിറാജുദ്ദീൻ അൽ ഖാസിമി തുടങ്ങിയവർ പെങ്കടുക്കുമെന്ന് തണൽ പ്രസിഡൻറ് അജ്മൽ കളപ്പുരക്കലും സെക്രട്ടറി സലീൽ നെടിയിരുപ്പതിലും അറിയിച്ചു. ദേശീയ വിരമുക്തദിനം ജില്ലതല ഉദ്ഘാടനം കോട്ടയം: വിരക്കെതിരെ ഗുളിക കഴിക്കുന്നത് ഒരു തലമുറയുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും വേണ്ടിയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ. ദേശീയ വിരമുക്തദിനത്തിെൻറ ജില്ലതല ഉദ്ഘാടനം കോട്ടയം ലൂര്‍ദ് പബ്ലിക് സ്‌കൂളില്‍ സിനിമ ബാലതാരം മീനാക്ഷി അനൂപിന് ഗുളിക നല്‍കി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ പഠനം, ഏകാഗ്രത, ഹാജര്‍ എന്നിവ മാത്രമല്ല അവരുടെ ഭാവിയിലെ ഉപജീവന സാധ്യതക്കും ഈ ഗുളിക കഴിക്കുന്നത് അനിവാര്യമാണെന്നും സമൂഹം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി അധ്യക്ഷതവഹിച്ചു. നഗരസഭ അധ്യക്ഷ ഡോ.പി.ആര്‍. സോന സന്ദേശം നല്‍കി. ലൂര്‍ദ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മനോജ് കറുകയില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ജോസഫ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.കെ. അരവിന്ദാക്ഷന്‍, ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, മെറ്റേണിറ്റ് ആൻഡ് ചൈല്‍ഡ് ഹെല്‍ത്ത് ഓഫിസര്‍ കെ. ശ്രീലേഖ, ജില്ല മാസ് മീഡിയ ഓഫിസര്‍ ജെ. ഡോമി എന്നിവര്‍ പങ്കെടുത്തു. ജില്ല മെഡിക്കല്‍ ഒാഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് സ്വാഗതവും ജില്ല എജുക്കേഷന്‍ ഡെപ്യൂട്ടി മീഡിയ ഓഫിസര്‍ എസ്. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. ജില്ലയില്‍ 4,36,160 കുട്ടികള്‍ക്ക് ഗുളിക നല്‍കും. എല്ലാ സ്‌കൂളുകളും അങ്കണവാടികളും വഴി ഒന്നു മുതല്‍ 19വരെ പ്രായപരിധിയിലുള്ളവർക്കാണ് വിരക്കെതിരെ ഗുളിക നല്‍കുക. ഉച്ചഭക്ഷണത്തിനുശേഷം ചവച്ചരച്ച് വെള്ളത്തോടൊപ്പമാണ് ഗുളിക കഴിക്കേണ്ടത്. സാധാരണ വിരയിളക്കുന്നതിന് നല്‍കിവരുന്ന ആല്‍ബന്‍ഡസോള്‍ എന്ന ഗുളികയാണ് ഇതിന് ഉപയോഗിക്കുന്നത്. ഫെബ്രുവരി എട്ടിന് ഗുളിക കഴിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് 15ന് വിതരണം ചെയ്യുമെന്ന് ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.