റുമാറ്റിക് ഹൃദ്രോഗ ദേശീയ സമ്മേളനം 11ന്

കോട്ടയം: ഭാരതത്തിലെ റുമാറ്റിക് ഹൃദ്രോഗ ചികിത്സയിൽ തൽപരായ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന ഏകദിന ദേശീയ സമ്മേളനവും പാനല്‍ ചര്‍ച്ചയും 11ന് കോട്ടയം മെഡിക്കല്‍ കോളജ് ഗോള്‍ഡ് മെഡക്‌സ് ഹാളില്‍ നടക്കും. സമ്മേളനം മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. എ. റംല ബീവി ഉദ്ഘാടനം ചെയ്യും. സമ്മേളന സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ജോര്‍ജ് ജേക്കബ് അധ്യക്ഷതവഹിക്കും. സമ്മേളനത്തിന് റുമാറ്റിക് ഹാര്‍ട്ട് ക്ലബ് സംസ്ഥാന കോ-ഓഡിനേറ്റര്‍ ഡോ. വി.എല്‍. ജയപ്രകാശ് സ്വാഗതം പറയും. സംസ്ഥാന ആസൂത്രണ വകുപ്പ് അംഗവും കേരളത്തിലെ റുമാറ്റിക് ഹൃദ്രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ അംബാസഡറുമായ ഡോ. ബി. ഇക്ബാല്‍ സമ്മേളന സുവനീര്‍ പ്രകാശനം ചെയ്യും. സയൻറിഫിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ. രാജന്‍ മാഞ്ഞൂരാന്‍, കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ സംസ്ഥാന അധ്യക്ഷന്‍ ഡോ. രാജു ജോര്‍ജ് എന്നിവര്‍ സംസാരിക്കും. റുമാറ്റിക് ഹാര്‍ട്ട് ക്ലബ് സ്ഥാപക കോ-ഓഡിനേറ്റര്‍ ഡോ. എസ്. അബ്ദുല്‍ ഖാദറിന് റുമാറ്റിക് ഹാര്‍ട്ട് ക്ലബ് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന ഹൃദയപുരസ്‌കാരം സമ്മാനിക്കും. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ഹൃദ്രോഗവിഭാഗം മുന്‍ തലവനും റുമാറ്റിക് ഹൃദ്രോഗ ചികിത്സയില്‍ വ്യക്തിഗത സംഭാവന നല്‍കിയവരില്‍ പ്രമുഖനുമായ ഡോ. ജോര്‍ജ് ചെറിയാന് പ്രഥമ റുമാറ്റിക് ഹാര്‍ട്ട് ക്ലബ് ഒറേഷന്‍ അവാര്‍ഡ് സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.