ഇന്നത്തെ എസ്​.ബി.​െഎ പണിമുടക്ക്​ മാറ്റി

കോട്ടയം: എസ്.ബി.െഎയിലെ ഒരുവിഭാഗം ജീവനക്കാർ വെള്ളിയാഴ്ച നടത്താനിരുന്ന പണിമുടക്ക് മാറ്റി. എസ്.ബി.ടി -എസ്.ബി.ഐ ലയനത്തിനുശേഷം ജീവനക്കാരെ ക്രമരഹിതമായും േദ്രാഹപരമായും സ്ഥലം മാറ്റുന്നുവെന്ന് ആേരാപിച്ചാണ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പണിമുടക്ക് പ്രഖ്യാപിച്ചത്. ലേബർ കമീഷണർ വ്യാഴാഴ്ച വിളിച്ച ചർച്ചയിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയതെന്ന്അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് അനിയൻ മാത്യു അറിയിച്ചു. സ്ഥലം മാറ്റങ്ങൾ സീനിേയാറിറ്റി അടിസ്ഥാനമാക്കിയാകുമെന്ന് മാനേജ്മ​െൻറ് ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.