റബറിെൻറ മിനിമം സംഭരണവില വര്‍ധിപ്പിക്കണം -കെ.എം. മാണി കോട്ടയം: റബറിെൻറ മിനിമം സംഭരണവില വർധിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണി. സ്വാഭാവിക റബറിെൻറ വിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിലസ്ഥിരത പദ്ധതി പുനര്‍ജീവിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണം. ഉൽപാദനച്ചെലവിെൻറ വർധന പരിഗണിച്ച് മിനിമം വില കിലോക്ക് 150 രൂപയില്‍നിന്ന് 200 ആയി വർധിപ്പിക്കണം. നിയമസഭയില്‍ ഉന്നയിച്ച ആവശ്യത്തിെൻറ അടിസ്ഥാനത്തില്‍ പാലായിലെ മന്നം സാംസ്‌കാരിക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക തുക അനുവദിച്ചത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.