റോബിന്‍ വടക്കാഞ്ചേരിക്ക് കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ മര്‍ദനം

കണ്ണൂര്‍: കൊട്ടിയൂർ പീഡനക്കേസ് പ്രതി ഫാ. റോബിന്‍ വടക്കാഞ്ചേരിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മർദനം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളാണ് റോബിന്‍ വടക്കാഞ്ചേരിയെ മർദിച്ചത്. ഒരു വർഷത്തോളമായി കണ്ണൂർ സബ് ജയിലിലായിരുന്ന വടക്കാഞ്ചേരിയെ സുരക്ഷാകാരണങ്ങളാൽ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. സെൻട്രൽ ജയിലിൽ എത്തിയപ്പോൾതന്നെ തടവുകാരിൽ ചിലർ വടക്കാഞ്ചേരിക്കെതിരെ അസഭ്യവർഷം നടത്തിയിരുന്നു. ഉച്ചക്ക് ബിരിയാണി നൽകിയപ്പോൾ കഴിക്കാതിരുന്നപ്പോഴും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും വടക്കാഞ്ചേരിക്ക് മർദനേമറ്റു. 2017 ഫെബ്രുവരിയിലാണ് ഫാ. റോബിന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.