ബംഗളൂരു: ശസ്ത്രക്രിയക്ക് വിധേയനായ രോഗിയുടെ തലച്ചോറിെൻറ ഒരുഭാഗം കാണാനില്ല. ചിക്കബല്ലാപുര സ്വദേശി മഞ്ജുനാഥിെൻറ(25) തലച്ചോറിലെ ഒരുഭാഗമാണ് ശസ്ത്രക്രിയക്കുശേഷം കാണാതായത്. സംഭവത്തിൽ വൈറ്റ്ഫീൽഡിലെ വൈദേഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് കേന്ദ്രത്തിലെ ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. രോഗിയും മാതാവും നൽകിയ പരാതിയിൽ ന്യൂറോ സർജന്മാരായ ഡോ. ബി. ഗുരുപ്രസാദ്, ഡോ. രാജേഷ് ആർ. റായ്കർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പരാതിയിങ്ങനെ: കടുത്ത തലവേദനയെ തുടർന്ന് മഞ്ജുനാഥിനെ ചികിത്സക്കായി വൈദേഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയക്കിടെ തലച്ചോറിലെ ബോൺ ഫ്ലാപ് (തലയോട്ടിയുടെ തോട്) എടുത്തുമാറ്റിയിരുന്നു. തലച്ചോറിൽ വീക്കമുണ്ടെന്നും ഫ്ലാപ് പിന്നീട് വെക്കാമെന്നും ഡോക്ടർമാർ പറഞ്ഞതായി മാതാവ് രുക്മിണിയമ്മ പറയുന്നു. ശസ്ത്രക്രിയക്കായി ദിവസങ്ങൾക്കുശേഷം വീണ്ടും ആശുപത്രിയിലെത്തിയ യുവാവിനോട് തലയോട്ടിയുടെ ഫ്ലാപ് കാണാനില്ലെന്ന മറുപടിയാണ് ഡോക്ടർമാർ നൽകിയത്. തലയോട്ടിക്കുള്ള ഒരേയൊരു സംരക്ഷണം ഫ്ലാപ് മാത്രമാണ്. ഇതിെൻറ അഭാവത്തിൽ നിസ്സാര പോറൽ പോലും തലച്ചോറിനെ അപകടത്തിലാക്കും. മഞ്ജുനാഥിന് രണ്ടു മക്കളുണ്ട്. വിധവയായ മാതാവ് വീട്ടുപണിക്ക് പോയി ലഭിക്കുന്ന തുച്ഛമായ പണമാണ് കുടുംബത്തിെൻറ ആശ്രയം. photo: manjunath മഞ്ജുനാഥ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.