കെ.പി.​ ഗോപിനാഥ്​ അവാർഡിന്​ എൻട്രി ക്ഷണിച്ചു

തൊടുപുഴ: പത്രപ്രവർത്തകനായിരുന്ന കെ.പി. ഗോപിനാഥി​െൻറ സ്മരണക്ക് ഇടുക്കി പ്രസ് ക്ലബ് ഏർപ്പെടുത്തിയ 10,001 രൂപയും ശിൽപവും പ്രശംസാപത്രവും അടങ്ങുന്ന മാധ്യമ അവാർഡിന് എൻട്രി ക്ഷണിച്ചു. 2017ൽ മലയാള ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരിസ്ഥിതി ലേഖനം, റിപ്പോർട്ട്, പരമ്പര എന്നിവയാണ് അവാർഡിന് പരിഗണിക്കുക. ഒറിജിനലും മൂന്ന് പകർപ്പും ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രവും സഹിതം ഫെബ്രുവരി 20നകം സെക്രട്ടറി, ഇടുക്കി പ്രസ് ക്ലബ്, തൊടുപുഴ, 685584 (ഫോൺ: 04862-228688) എന്ന വിലാസത്തിൽ ലഭിക്കണം. ഒരാൾക്ക് ഒരു എൻട്രി മാത്രം. കവറിനുമുകളിൽ കെ.പി. ഗോപിനാഥ് അവാർഡ് എന്ന് രേഖപ്പെടുത്തണം. കെ.പി. ഗോപിനാഥി​െൻറ പത്താം അനുസ്മരണ ദിനമായ മാർച്ച് 11ന് അവാർഡ് സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.