മൂന്നാര്‍: ദേവികുളം കോടതിയുടെ ഭൂമി കൈയേറിയ സംഭവത്തില്‍ നടപടി ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ഭൂമി സന്ദര്‍ശിച്ച ദേവികുളം സബ് ജഡ്ജി ജോസ് എന്‍. സിറില്‍, മുൻസിഫ് മജിസ്‌ട്രേറ്റ് സി. ഉബൈദുല്ല എന്നിവരടങ്ങുന്ന സംഘം, അതിരുകള്‍ വേലികെട്ടിത്തിരിക്കാനും കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും സൂപ്രണ്ടിെന ചുമതലപ്പെടുത്തി. കോടതി സൂപ്രണ്ടുമാരായ കെ.എസ്. ശിവന്‍, എം.എ. ഷാജി എന്നിവരും ഒപ്പമുണ്ടായിരുന്നു. അതിനിടെ, കോടതിയുടെ ഭൂമി കൈയേറിയ സംഭവത്തില്‍ ദേവികുളം പൊലീസ് അന്വേഷണം ആരംഭിച്ചു. അഭിഭാഷകർക്ക് ക്വാർേട്ടഴ്സ് നിര്‍മിക്കാന്‍ അനുവദിച്ച ഭൂമി കഴിഞ്ഞദിവസം സ്വകാര്യ വ്യക്തികള്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കുറ്റിയടിച്ച് കൈയേറാന്‍ ശ്രമിക്കുകയായിരുന്നു. കോടതിക്ക് മൂന്നരയേക്കറോളം ഭൂമിയാണ് ദേവികുളത്തുള്ളത്. ഇതില്‍ ഒരേക്കറോളം ക്വാർേട്ടഴ്സ് സ്ഥാപിക്കാന്‍ വിട്ടുനല്‍കി. അതേസമയം, കോടതി പരിസരത്ത് സര്‍ക്കാര്‍ പട്ടയം നല്‍കിയിട്ടുണ്ടെന്ന വാദവുമായി ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. 1982ല്‍ ദേവികുളം സബ് കലക്ടര്‍ പട്ടയം നല്‍കിയ ഭൂമിയില്‍ 2017വരെ കരം ഒടുക്കുന്നതായും ഇവര്‍ അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.