രണ്ടാം ക്ലാസ് വിദ്യാർഥിയെ പ്രധാനാധ്യാപകന്‍ മർദിച്ചതായി പരാതി

ഏറ്റുമാനൂർ: പട്ടികവർഗ വിഭാഗത്തിൽപെട്ട ശാരീരിക വൈകല്യമുള്ള വിദ്യാർഥിയെ പ്രധാനാധ്യാപകന്‍ ക്രൂരമായി മർദിച്ചതായി പരാതി. ചൈൽഡ് വെൽെഫയർ കമ്മിറ്റിക്ക് പരാതി നൽകിയതി​െൻറ വൈരാഗ്യത്തിൽ കുട്ടിക്ക് വീണ്ടും മാനസികപീഡനം. നാല്‍പാത്തിമല പട്ടികജാതി കോളനിയിൽ താമസിക്കുന്ന രണ്ടാം ക്ലാസ് വിദ്യാർഥിയായ ഏഴു വയസ്സുകാരനാണ് മർദനത്തിനിരയായത്. സ്കൂൾ പ്രധാനാധ്യാപകന്‍ യു.കെ. ഷാജിക്കെതിരെയാണ് പരാതി. ക്ലാസിൽ അടങ്ങിയിരിക്കുന്നില്ലെന്ന പേരിലായിരുന്നേത്ര ആദ്യ മർദനം. ക്ലാസില്‍നിന്ന് വലിച്ചിഴച്ച് ഓഫിസിലെത്തിച്ചും മർദിച്ചത്രേ. ഓഫിസിലിട്ട് മർദിക്കുമ്പോൾ കുട്ടിയുടെ അലറിക്കരച്ചിൽ മറ്റൊരു ക്ലാസിൽ പഠിക്കുന്ന അഖിലി​െൻറ സഹോദരി കേട്ടതായും പരാതിയിൽ പറയുന്നു. പലപ്പോഴും ആഴ്ചകളോളം അഖിലിനെ ഓഫിസിൽ വിളിച്ചിരുത്തി ഇ േമ്പാസിഷൻ എഴുതിക്കുന്നതുള്‍പ്പെടെ ശിക്ഷകളും സ്വീകരിച്ചുവെന്നും പരാതിയില്‍ പറയുന്നു. നേരേത്ത ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട പെൺകുട്ടിയെ സ്കൂളിൽ മാനസികമായി പീഡിപ്പിക്കുന്നത് അന്വേഷിക്കാന്‍ ചെന്ന രക്ഷിതാക്കളെ സ്കൂളിൽനിന്ന് അധിക്ഷേപിച്ച് ഇറക്കിവിട്ട സംഭവത്തിൽ ജില്ല വിദ്യാഭ്യാസ ഓഫിസർക്ക് പരാതി നൽകിയിരിക്കുകയാണെന്ന് പി.ടി.എ പ്രസിഡൻറ് അരുണ്‍ഘോഷ് അറിയിച്ചു. ഹെഡ്മാസ്റ്റർ യു.കെ. ഷാജി ഗുരുതര അച്ചടക്കലംഘനത്തെത്തുടർന്നാണ് കോട്ടക്കുപുറം സ്കൂളിലേക്ക് സ്ഥലംമാറി വന്നത്. പരാതി നൽകിയതി​െൻറപേരിൽ പീഡനം ആവർത്തിക്കുകയാണെന്നും മൊഴിമാറ്റാൻ വിലകൂടിയ ചോക്ലേറ്റുകൾ അധ്യാപികമാരുടെ നേതൃത്വത്തിൽ വിതരണം ചെയ്യുകയും ചെയ്തേത്ര. എന്നാൽ, ഇതിനു വഴങ്ങാത്തതിനെത്തുടർന്ന് കുട്ടിയെയും പിതാവിനെയും ജയിലിൽ കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹോദരങ്ങള്‍ സ്കൂളിൽ വന്നിരുന്ന ഓട്ടോ നിർത്തലാക്കുകയും ചെയ്തെന്ന് പി.ടി.എ പ്രസിഡൻറ് ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.