കല ബൗദ്ധിക വ്യായാമത്തിനുകൂടി ഉപകരിക്കണം- ^അടൂർ ഗോപാലകൃഷ്​ണൻ

കല ബൗദ്ധിക വ്യായാമത്തിനുകൂടി ഉപകരിക്കണം- -അടൂർ ഗോപാലകൃഷ്ണൻ തൊടുപുഴ: കല ബൗദ്ധിക വ്യായാമത്തിന് പര്യാപ്തമാകണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കലയെ പ്രോത്സാഹിപ്പിക്കുന്ന പാഠ്യക്രമം വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്താത്തതാണ് കല സിനിമകൾ പരാജയപ്പെടാൻ കാരണം. സ്വന്തം മനസ്സിൽ കഥയുള്ളവരാണ് തിരക്കഥ എഴുതേണ്ടതെന്നും അത് മറ്റൊരാളെ ഏൽപിക്കാനുള്ളതല്ലെന്നും അടൂർ പറഞ്ഞു. തൊടുപുഴ ന്യൂമാൻ കോളജ് ഇംഗ്ലീഷ് വിഭാഗത്തി​െൻറ സുവർണജൂബിലിയോടനുബന്ധിച്ച് ഏർപ്പെടുത്തിയ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജ് ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോതമംഗലം രൂപത മുൻ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിൽനിന്ന് അടൂർ പുരസ്കാരം ഏറ്റുവാങ്ങി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. മുനിസിപ്പൽ ചെയർമാൻ സഫിയ ജബ്ബാറി​െൻറ നേതൃത്വത്തിൽ തൊടുപുഴയിലെ രാഷ്ട്രീയ--സാംസ്കാരിക-വ്യാപാര മേഖലയിലെ പ്രമുഖർ ചേർന്ന് അദ്ദേഹത്തെ കോളജിലേക്ക് ആനയിച്ചു. പ്രിൻസിപ്പൽ റവ.ഡോ. വിൻെസൻറ് ജോസഫിറെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര നിരൂപകൻ ഡോ. ജോസ് അഗസ്റ്റിൻ അടൂരി​െൻറ ചലച്ചിത്ര ജീവിതത്തെ പരിചയപ്പെടുത്തി. മോൺ. ജോർജ് ഒലിയപ്പുറം, സി. അൽഫോൻസ് മരിയ, വൈസ് പ്രിൻസിപ്പൽ ഫാ. മാനുവൽ പിച്ചളക്കാട്ട്, ബർസാർ ഫാ. തോമസ് പൂവത്തുങ്കൽ, മുനിസിപ്പൽ കൗൺസിലർ ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.