മുറിക്കുന്നതിനിടെ മരം വീണ്​ തൊഴിലാളിക്ക് പരിക്ക്​

തൊടുപുഴ: മുറിക്കുന്നതിനിടെ മരം വീണ് തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. കരിങ്കുന്നം സ്വദേശിയായ ശശിക്കാണ് പരിക്കേറ്റതെന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിരക്ഷ സേന പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് നാലോടെ തൊടുപുഴ--മൂലമറ്റം റൂട്ടിൽ പെട്രോൾ പമ്പിനു സമീപമാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന ആഞ്ഞിലി മരം മുറിക്കുന്നതിനിടെ അപ്രതീക്ഷിതമായി മരം വീണപ്പോൾ ശശിക്ക് ഓടി മാറാനായില്ല. മരത്തി​െൻറയും സമീപത്തെ മതിലി​െൻറയും ഇടയിൽപെട്ടാണ് ശശിക്ക് പരിക്ക് പറ്റിയത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.