പീരുമേട് താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് കട്ടപ്പുറത്ത്

പീരുമേട്: താലൂക്ക് ആശുപത്രിയിലെ ആംബുലൻസും പകരം എത്തിച്ചതും കട്ടപ്പുറത്ത്. അവശ്യ ഘട്ടങ്ങളിൽ ആംബുലൻസ് സേവനം ലഭിക്കാത്തതിനാൽ രോഗികൾ വലയുന്നു. ഞായറാഴ്ച കുട്ടിക്കാനത്തിന് സമീപം ലോറി കയറി ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആംബുലൻസ് ലഭ്യമായില്ല. തുടർന്ന് ഫയർ ഫോഴ്സി​െൻറ ആംബുലൻസിലാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെ ആംബുലൻസ് കഴിഞ്ഞ ഒക്ടോബർ അവസാനവാരം അപകടത്തിൽപെട്ട് അറ്റകുറ്റപ്പണിക്ക് വർക്ക്ഷോപ്പിൽ കയറ്റിയെങ്കിലും പുറത്തിറക്കിയില്ല. ഇതിനു പകരമായി കഴിഞ്ഞ ശബരിമല തീർഥാടനകാലത്ത് ചിന്നക്കനാൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആംബുലൻസ് എത്തിച്ചാണ് ഉപയോഗിച്ചത്. ഇതി​െൻറ ടയർ തേഞ്ഞുതീർന്നതിനാൽ ഓടാതെ മാറ്റിയിട്ടിരിക്കുകയാണ്. ദേശീയപാത 183ൽ വാഹനാപകടങ്ങളിൽപെട്ട് വരുന്നവരും അത്യാസന്നനിലയിൽ വിവിധ രോഗങ്ങളുമായി എത്തുന്നവരും ടാക്സി വാഹനങ്ങളിൽ മറ്റ് ആശുപത്രികളിലേക്ക് പോകേണ്ടിവരുന്നു. ആംബുലൻസി​െൻറ അഭാവം പരിഹരിക്കാൻ ആരോഗ്യവകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. സർവിസ് വെട്ടിച്ചുരുക്കി കെ.എസ്.ആർ.ടി.സി നെടുങ്കണ്ടം: അപാകത പരിഹരിക്കുന്നതിന് പകരം സർവിസ് വെട്ടിച്ചുരുക്കി കെ.എസ്.ആർ.ടി.സി നെടുങ്കണ്ടം ഡിപ്പോയിൽനിന്ന് ശിവഗിരിയിലേക്ക് സർവിസ് നടത്തിയിരുന്ന ബസാണ് ഇപ്പോൾ കട്ടപ്പനയിൽനിന്ന് സർവിസ് ആരംഭിച്ചത്. നെടുങ്കണ്ടം ശിവഗിരി സർവിസ് നടത്തിയിരുന്ന ബസ് രാത്രി നെടുങ്കണ്ടത്ത് എത്തിയാണ് സർവിസ് അവസാനിപ്പിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ നെടുങ്കണ്ടത്ത് പാർക്ക് ചെയ്യുന്നതിനു പകരം രാത്രിതന്നെ കട്ടപ്പനക്ക് തിരികെപോയി അവിടെനിന്ന് വീണ്ടും പുലർച്ച നെടുങ്കണ്ടത്തെത്തിയാണ് സർവിസ് ആരംഭിക്കുന്നത്. ഇതോടെ 50 കിലോമീറ്ററോളം അധികം ഒാടുകയാണ്. നെടുങ്കണ്ടത്തുനിന്ന് ആരംഭിച്ച് കട്ടപ്പന, ഏലപ്പാറ, മുണ്ടക്കയം, ചങ്ങനാശ്ശേരി, കായംകുളം, കൊല്ലം വഴി വർക്കലയിലെത്തിയാണ് സർവിസ് അവസാനിപ്പിച്ചിരുന്നത്. നെടുങ്കണ്ടം ഓപറേറ്റിങ് സ​െൻറർ നഷ്ടത്തിലാണെന്ന് വരുത്തിത്തീർക്കാനാണ് സർവിസ് ചുരുക്കിയതെന്നാണ് ആക്ഷേപം. നെടുങ്കണ്ടത്തുനിന്ന് ഒട്ടേറെ യാത്രക്കാർ കൊല്ലം വർക്കല ഭാഗങ്ങളിലേക്ക് പോകാൻ ഈ ബസിനെ ആശ്രയിച്ചിരുന്നു. സർവിസ് പുനഃസ്ഥാപിച്ച് നെടുങ്കണ്ടത്തുനിന്ന് സർവിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.