ലളിതകലാ അക്കാദമിയിൽ പൊട്ടി​ത്തറി: കവിത ബാലകൃഷ്ണൻ രാജിവെച്ചു

തൃശൂർ: ചട്ടം ലംഘിച്ച് കലാനിരൂപകന് ലക്ഷം രൂപയുടെ ഫെലോഷിപ് നൽകിയതോടെയും ചിത്രകാരൻ അശാന്ത​െൻറ മൃതദേഹം അപമാനിക്കപ്പെട്ടതോടെയും വിവാദത്തിലായ കേരള ലളിതകലാ അക്കാദമി ഭരണസമിതിയിൽ പൊട്ടിത്തെറിക്ക് വഴിവെച്ച് കൊണ്ട് പ്രമുഖ ചിത്രകാരി ഡോ. കവിത ബാലകൃഷ്ണൻ അക്കാദമി നിർവാഹക സമിതി അംഗത്വം രാജിവെച്ചു. മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രി എ.കെ. ബാലനും പകർപ്പ് വെച്ച് അക്കാദമി ചെയർമാൻ നേമം പുഷ്പരാജിനയച്ച രാജിക്കത്തിൽ ലളിത കലാ അക്കാദമിയിൽ സമീപകാലത്തുണ്ടായ സംഭവങ്ങളിൽ തനിക്കുള്ള കടുത്ത പ്രതിഷേധം ഡോ. കവിത രേഖപ്പെടുത്തിയിട്ടുണ്ട്. സമീപത്തെ ക്ഷേത്ര സംരക്ഷണസംഘടനയുടെ എതിർപ്പിനെ തുടർന്ന് ചിത്രകാരൻ അശാന്ത​െൻറ മൃതദേഹം ദർബാർഹാളിൽ പൊതുദർശനത്തിന് വെക്കാൻ കഴിഞ്ഞിരുന്നില്ല. വിവിധ കോണുകളിൽനിന്ന് വിമർശനങ്ങൾ ഉയർന്ന ഇൗ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നു. എന്നാൽ, യോഗവിവരമോ തീരുമാനമോ തന്നെ അറിയിച്ചില്ലെന്ന് അവർ പരാതിയിൽ പറഞ്ഞിട്ടുണ്ട്. മൃതദേഹത്തെ അപമാനിച്ച ഉത്തരവാദിത്തത്തിൽ നിന്ന് അക്കാദമിക്ക് ഒഴിഞ്ഞു മാറാനാവിെല്ലന്ന് അവർ കുറ്റപ്പെടുത്തി. അക്കാദമിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിയിക്കാറില്ലാത്തതിനാൽ ഇനി തുടേരണ്ടതില്ലെന്ന് കരുതിയാണ് രാജിയെന്നും കവിത 'മാധ്യമ'ത്തോട് പറഞ്ഞു. പെട്ടെന്നൊരു സാഹചര്യത്തിൽ എടുക്കേണ്ടി വരുന്ന തീരുമാനങ്ങളും ജാഗ്രതയോടെ തീരുമാനിക്കേണ്ട കാര്യങ്ങളുമുണ്ടാവും. നിർവാഹക സമിതിയംഗങ്ങൾക്കായി വാട്സ് ആപ് ഗ്രൂപ്പുണ്ട്. പക്ഷേ, ഒരു കാര്യവും കൂടിയാലോചിക്കാറില്ല. മുമ്പ് ദർബാർ ഹാളിൽ നടന്ന ട്രാൻസ്ജെൻഡേഴ്സ് ക്യാമ്പ് ആരെയും അറിയിച്ചില്ല. പറഞ്ഞ് കേട്ടതി​െൻറ അടിസ്ഥാനത്തിൽ അവിടെ ചെന്നു. ആരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ, അശാന്തന് നേരെയുണ്ടായ സംഭവങ്ങളോടും അതിൽ അക്കാദമി സ്വീകരിച്ച നിലപാടിനോടും യോജിക്കാനാവില്ല. അക്കാദമി അക്കാര്യത്തിൽ മാപ്പ് പറയണമെന്ന് അവർ ആവശ്യപ്പെട്ടു. നേരത്തെ ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ച സത്യപാലും അശാന്ത​െൻറ മൃതദേഹത്തോടുള്ള അനാദരവിൽ പ്രതിഷേധിച്ച് അക്കാദമിക്കെതിരെ രംഗത്ത് വന്നിരുന്നു. ചട്ടം ലംഘച്ച് അക്കാദമി ഫെലോഷിപ് കലാനിരൂപകന് നൽകിയത് ഹൈകോടതിയുടെ പരിഗണനയിലാണ്. ഇത് പ്രഖ്യാപിച്ചതും നിർവാഹക സമിതിയംഗങ്ങൾ അറിയാതെയായിരുന്നുവേത്ര. സെക്രട്ടറിയുടെ ഏകാധിപത്യ അജണ്ട നടപ്പാക്കുന്നുവെന്ന വിമർശനത്തിൽ അംഗങ്ങൾക്കിടയിലെ അതൃപ്തി ഉയരുന്നതിനിടെയാണ് കവിത ബാലകൃഷ്ണ​െൻറ അപ്രതീക്ഷിത രാജി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.