മഥുരയിൽ അംബേദ്​കർ പ്രതിമ നശിപ്പിച്ചു

മഥുര: അംബേദ്കർ പാർക്കിൽ സ്ഥാപിച്ചിരുന്ന ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമ അജ്ഞാതർ നശിപ്പിച്ചു. സംഭവസ്ഥലത്ത് നാട്ടുകാർ ഒത്തുകൂടി പ്രതിഷേധിച്ചു. അലീഗഢിൽനിന്ന് പുതിയ പ്രതിമ വരുത്തി സ്ഥാപിക്കാമെന്ന് മഥുര സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ഉറപ്പുകൊടുത്തതിനെത്തുടർന്നാണ് സമരക്കാർ ശാന്തരായത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.