തേക്കടി തടാകം വറ്റുന്നു: വിനോദസഞ്ചാര മേഖല ആശങ്കയിലേക്ക്

കുമളി: സീസണി​െൻറ ആരംഭത്തിൽതന്നെ തേക്കടി തടാകം വറ്റിത്തുടങ്ങിയത് വിനോദസഞ്ചാര മേഖലയെ ആശങ്കയിലാക്കുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 114 അടിയായി കുറഞ്ഞതോടെയാണ് തടാകത്തിലെ ജലനിരപ്പും താഴ്ന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 76 ഘന അടി മാത്രമാണ്. തമിഴ്നാട്ടിലും കുടിവെള്ള ക്ഷാമം തുടങ്ങിയതോടെ സെക്കൻഡിൽ 250 ഘന അടി ജലം കുടിവെള്ള ആവശ്യത്തിന് കൊണ്ടുപോകുന്നുണ്ട്. വിനോദസഞ്ചാര സീസണി​െൻറ തുടക്കത്തിൽതന്നെ തടാകത്തിലെ ജലനിരപ്പ് താഴ്ന്നത് ബോട്ട് സവാരി പ്രതിസന്ധിയിലാക്കും. ജലനിരപ്പ് താഴ്ന്നതോടെ ഉപരിതലത്തിൽ ഉയർന്ന് കാണുന്ന മരക്കുറ്റികളാണ് ബോട്ട് സവാരിക്ക് വെല്ലുവിളി. മുമ്പത്തെ പശ്ചാത്തലത്തിൽ വനംവകുപ്പ് കടുത്ത നിലപാടാണ് സ്വീകരിക്കാറുള്ളത്. ജലനിരപ്പ് ഇനിയും താഴ്ന്നാൽ ബോട്ട്സവാരി നിർത്തിവെക്കേണ്ടിവരുമെന്നാണ് വിവരം. തമിഴ്നാട് ജലം എടുക്കുന്നത് നിർത്തിവെക്കുകയോ മഴ ലഭിക്കുകയോ ചെയ്തിെല്ലങ്കിൽ പ്രതിസന്ധി രൂക്ഷമാകും. ജലനിരപ്പ് താഴുന്നതിനനുസരിച്ച് ഉപയോഗിക്കാനാവുന്ന വിധം ഫ്ലോട്ടിങ് െജട്ടി നിർമിക്കണമെന്ന ആവശ്യം വനംവകുപ്പ് പരിഗണിച്ചിട്ടില്ല. ഇത് നിർമിച്ചാൽ പ്രതിസന്ധിക്ക് കുറച്ച് പരിഹാരമാകുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ജൂൺ വരെ നീളുന്ന വിനോദസഞ്ചാര സീസണിൽ ബോട്ട് സവാരി നിർത്തിവെക്കുന്ന സാഹചര്യം വന്നാൽ കനത്ത സാമ്പത്തിക നഷ്ടമുണ്ടാകും. ലോകത്തി​െൻറ പല ഭാഗത്തുനിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് തേക്കടിയിലെത്തുന്ന സഞ്ചാരികൾ നിരാശരായി മടങ്ങേണ്ടിവരുന്നത് വരുംവർഷങ്ങളിലും വിനോദസഞ്ചാര രംഗത്ത് ദോഷകരമായ ഫലം സൃഷ്ടിക്കുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.