ദേവികുളം കോടതിയുടെ ഭൂമി കൈയേറിയതായി പരാതി

മൂന്നാര്‍: ദേവികുളം കോടതിയുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയതായി പരാതി. മൂന്നു ദിവസം മുമ്പാണ് കോടതിയുടെ സമീപത്തെ 62 സ​െൻറ് ഭൂമി സ്വകാര്യ വ്യക്തികള്‍ കുറ്റിയടിച്ച് കൈയേറിയത്. ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ ഈ കൈയേറ്റത്തിനെതിരെ മജിസ്ട്രേറ്റി​െൻറ നിർദേശപ്രകാരം കോടതി അധികൃതർ നൽകിയ പരാതിയിൽ ദേവികുളം പൊലീസ് കേസെടുത്തു. ദേവികുളം ടൗൺ ഭാഗത്ത് കച്ചേരി സെറ്റിൽമ​െൻറ് എന്നറിയപ്പെടുന്ന സർവേ നമ്പർ 20/1ൽ കോടതിക്ക് 3.24 ഏക്കർ ഭൂമിയാണുള്ളത്. ഇതിൽ 1.74 ഏക്കർ കോടതി സമുച്ചയത്തിനും ബാക്കി ഒന്നരയേക്കർ ജീവനക്കാർക്ക് ക്വാർട്ടേഴ്സുകൾ നിർമിക്കാനുമാണ്. ക്വാർട്ടേഴ്സുകൾ നിർമിക്കാത്തതിനാൽ കാടുകയറിയ സ്ഥലത്താണ് കൈയേറ്റം. കഴിഞ്ഞദിവസം താലൂക്ക് സർവേയർ സ്ഥലം അളന്ന് അതിർത്തി തിരിച്ചതോടെയാണ് കോടതി അധികൃതർ വിവരം അറിയുന്നത്. കോടതി സമുച്ചയത്തോട് ചേർന്നാണ് അളന്ന് തിരിച്ചതെന്നതിനാൽ ഇതോടെ 3.24 ഏക്കറിൽപെട്ട ഇതിനപ്പുറത്തേക്കുള്ള സ്ഥലവും നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.