എസ്​.ബി.​െഎയിൽ ഒമ്പതിന്​ പണിമുടക്ക്​

കോട്ടയം: എസ്.ബി.െഎയിലെ ഒരുവിഭാഗം ജീവനക്കാർ ഫെബ്രുവരി ഒമ്പതിന് പണിമുടക്കും. അന്യായസ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിളിലെ ജീവനക്കാർ പണിമുടക്കുന്നതെന്ന് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എസ്.ബി.ടി-എസ്.ബി.ഐ ലയനശേഷം ജീവനക്കാരെ ക്രമരഹിതമായും േദ്രാഹപരമായും സ്ഥലംമാറ്റുകയാണ്. ഇത് ഇടപാടുകാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മാനേജ്മ​െൻറ് അംഗീകൃത യൂനിയനിൽ ആളെ ചേർക്കുന്നതിനുവേണ്ടിയാണ് ഇത്തരം നടപടിയെന്നും ഭാരവാഹികൾ ആരോപിച്ചു. പണിമുടക്കി​െൻറ ഭാഗമായി എട്ടിന് പ്രകടനങ്ങളും ധർണകളും നടക്കും. അസോസിയേഷൻ പ്രസിഡൻറ് അനിയൻ മാത്യു, ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കോട്ടയം യൂനിറ്റ് ചെയർമാൻ പി.എസ്. രവീന്ദ്രനാഥ്, എസ്. രാധാകൃഷ്ണൻ, ടി.കെ. സുരേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.