ഓൺലൈൻ തട്ടിപ്പ്; ക്രെഡിറ്റ് കാർഡിൽനിന്ന്​ ഒരുലക്ഷം നഷ്​ടപ്പെട്ടതായി പരാതി

മുട്ടം (തൊടുപുഴ): ഓൺലൈൻ തട്ടിപ്പ് വഴി ഉടമ അറിയാതെ ക്രെഡിറ്റ് കാർഡിൽനിന്ന് ഒരുലക്ഷം രൂപയോളം നഷ്ടപ്പെട്ടതായി പരാതി. തലയനാട് സ്വദേശി ഇലവുങ്കൽ ജോജി ജോസഫാണ് മുട്ടം സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് ജോജി ജോസഫ് പറയുന്നത്: ശനിയാഴ്ച ഉച്ചക്ക് ശേഷം ഒമ്പത് മെസേജ് ത​െൻറ ഫോണിലേക്ക് വന്നു. ത​െൻറ ആക്സിസ് ബാങ്കിലെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽനിന്ന് ഓൺലൈൻ പർച്ചേസ് വഴി ഒരുലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു എന്നതായിരുന്നു മെസേജ്. കാർഡ് ത​െൻറ കൈവശം ഇരിക്കുമ്പോൾ തന്നെയാണ് പണം നഷ്ടപ്പെട്ടതായി ബാങ്കിൽനിന്ന് സന്ദേശം വരുന്നത്. ഉടൻ ബാങ്കിൽ ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിലാണ് പല ഘട്ടങ്ങളിലായി ലക്ഷം രൂപയോളം നഷ്ടപ്പെട്ടത്. മൂന്നുലക്ഷം രൂപ വായ്പ ലഭിക്കുന്ന അക്കൗണ്ടിൽനിന്നാണ് ഒരുലക്ഷത്തോളം രൂപ നഷ്ടപ്പെട്ടത്. എത്ര രൂപ നഷ്ടപ്പെട്ടുവെന്ന് കൃത്യമായ കണക്ക് തിങ്കളാഴ്ച ബാങ്കിൽ ചെന്ന് നോക്കിയാൽ മാത്രമേ അറിയാൻ സാധിക്കൂവെന്ന് ജോജി പറയുന്നു. മുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.