സിനിമയിൽ സ്വതന്ത്രാവിഷ്കാരത്തിന് സാധ്യത കുറയുന്നു ^ടി.വി. ചന്ദ്രൻ

സിനിമയിൽ സ്വതന്ത്രാവിഷ്കാരത്തിന് സാധ്യത കുറയുന്നു -ടി.വി. ചന്ദ്രൻ കോട്ടയം: സ്വതന്ത്രാവിഷ്കാരത്തിന് സാധ്യത കുറഞ്ഞുവരുന്ന പ്രത്യേക കാലഘട്ടത്തിലൂടെയാണ് ഇന്ത്യൻ സിനിമ കടന്നുപോകുന്നതെന്ന് സംവിധായകൻ ടി.വി. ചന്ദ്രൻ. കേരള ചലച്ചിത്ര അക്കാദമിയും ആത്മയും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് കോട്ടയം രാജ്യാന്തര ചലച്ചിേത്രാത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിൽ പദ്മാവത് സിനിമയുടെ പേരിൽ തിയറ്റർ കത്തിച്ച കലാപകാരികൾ സ്കൂൾ ബസ് പോലും ആക്രമിച്ചു. ഗുജറാത്തിലും രാജസ്ഥാനിലും നടക്കുന്നത് അകലക്കാഴ്ചകളായിരുന്നെങ്കിൽ ഇപ്പോൾ നമ്മുടെ തൊട്ടടുത്തുമെത്തി. ജാതിയും മതവും സമുദായവും ഇല്ലാത്ത കഥാപാത്രങ്ങളേ ഭാവിയിൽ സിനിമയിൽ സൃഷ്ടിക്കാനാവൂ എന്ന സ്ഥിതിയാണ്. 22 വർഷമായി കേരളത്തിൽ നടത്തുന്ന ഐ.എഫ്.എഫ്.കെ കൊണ്ട് മലയാള സിനിമക്ക് എന്തു മെച്ചമാണ് ഉണ്ടായതെന്ന് ആരും ചിന്തിക്കുന്നില്ല. നമ്മുടെ സിനിമകളെ മറന്ന് ലോകസിനിമകളെ നാം ആഘോഷിക്കുകയാണ്. രാമു കാര്യാട്ടിനെയും പി.എ. ബക്കറിനെയും അറിയാത്ത ഫെസ്റ്റിവൽ പ്രേക്ഷകരാണ് ഇന്നുള്ളത്. ചരിത്രം അറിഞ്ഞ് മുന്നോട്ട് പോകണമെന്നും കോടികൾ മുടക്കിയുള്ള കോംപ്ലക്സിേനക്കാൾ നല്ല സിനിമയെടുക്കാനുള്ള പിന്തുണയാണ് സർക്കാറിൽനിന്ന് ഉണ്ടാവേണ്ടതെന്നും ടി.വി. ചന്ദ്രൻ പറഞ്ഞു. ഫെസ്റ്റിവൽ ഡയറക്ടർ ജോഷി മാത്യു അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ഫിലിം ഫെഡറേഷൻ സെക്രട്ടറി വി.കെ. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, വി.എൻ. വാസവൻ, ആർട്ടിസ്റ്റ് സുജാതൻ, ഡോ. പി.ആർ. സോന, ജൂബിലി ജോയി, എം.എം. ഹംസ, ബിനോയി വേളൂർ, ബിനോയ് ഇല്ലിക്കൽ തുടങ്ങിയവർ സംസാരിച്ചു. കുപാൽ, വില്ലേജ് റോക്സ്റ്റാഴ്സ്, കറുത്ത ജൂതൻ, ഡേ േബ്രക്ക് എന്നീ ചിത്രങ്ങൾ ആദ്യദിനം പ്രദർശിപ്പിച്ചു. മലയാള സിനിമയുടെ 90 വർഷത്തെ ചരിത്രം വിളിച്ചോതുന്ന പ്രദർശനം തിരുനക്കര പൊലീസ് മൈതാനിയിൽ എം.ജി വി.സി. ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മേള എട്ടിന് സമാപിക്കും. ഡെലിഗേറ്റ് പാസ് ലഭിക്കാൻ പാസ്പോർട്ട് സൈസ് ഫോട്ടോയും 250 രൂപയുമായി രാവിലെ 10നും വൈകീട്ട് ആറിനും ഇടക്ക് കോട്ടയം അനശ്വര തിയറ്ററിലെ ഫെസ്റ്റിവൽ ഓഫിസിൽ എത്തണം. 18 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾ വിദ്യാഭ്യാസ സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡും ഫോട്ടോയുമായി എത്തിയാൽ 200 രൂപ നൽകിയാൽ മതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.