കുടിയൊഴിപ്പിക്കലിനെത്തിയ ഉദ്യോഗസ്ഥരെ കൊല്ലാൻ ശ്രമം; മൂന്നുപേർ അറസ്​റ്റിൽ

കുമളി: റോഡ് പുറേമ്പാക്കിലെ കൈയേറ്റ ഭൂമിയിൽ താമസക്കാരായവരെ നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. അതിർത്തി ജില്ലയായ തേനിയിലെ കുള്ളപ്പ ഗൗണ്ടൻപെട്ടിയിലാണ് സംഭവം. റോഡരികിലെ വെയ്റ്റിങ് ഷെഡി​െൻറ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടയാണ് ബ്ലോക്ക് െഡവലപ്മ​െൻറ് ഒാഫിസർമാരായ രങ്കരാജ്, സേതുകുമാർ എന്നിവരുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥരെ കമ്പം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഭൂമി കൈയേറി താമസമാക്കിയിരുന്ന െശൽവി (41), ഭർത്താവ് കണ്ണൻ (42), സഹോദരൻ സുന്ദരപാണ്ട്യൻ (45) എന്നിവരെ എസ്.െഎ കതിരേശനും സംഘവും അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.