ശബരിയിൽ റെയിൽവേ കടുംപിടിത്തം കൈവിടുമോ​? ഇരട്ടപ്പാതക്കും കൂടുതൽ പണം കാത്ത്​ ജില്ല

കോട്ടയം: ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് ജില്ലയുടെ റെയിൽവേ വികസനം. ഒരുപിടി പദ്ധതികളാണ് തുടർപ്രവർത്തനത്തിന് ബജറ്റിൽ പണം കാത്തിരിക്കുന്നത്. ഇതിൽ പ്രധാനം ശബരിപ്പാതയാണ്. പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന പദ്ധതിയിൽ ഒന്നായി ഇതിനെ പരിഗണിക്കാൻ തീരുമാനമായെങ്കിലും അടുത്തിടെ പദ്ധതി ചെലവി​െൻറ പകുതി കേരളം വഹിക്കണമെന്ന നിലപാട് റെയിൽവേ സ്വീകരിച്ചത് ആശങ്കക്കിടയാക്കിയിരുന്നു. ഇേതതുടർന്ന് അങ്കമാലി-ശബരി റെയില്‍പാതയുടെ മുഴുവന്‍ നിര്‍മാണച്ചെലവും റെയിൽവേ വഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ഇതിൽ എന്തുനിലപാട് റെയിൽവേ സ്വീകരിക്കുമെന്നതും ബജറ്റിൽ കാക്കുന്നുണ്ട്. അടുത്തിടെ അങ്കമാലി-എരുമേലി ശബരി റെയിൽവേ പാതയുടെ നിർമാണച്ചെലവ് 2815 കോടിയായി പുതുക്കി നിശ്ചയിച്ചിരുന്നു. 1998ൽ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയപ്പോൾ 540 കോടിയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ, നിർമാണം അനന്തമായി വൈകിയതോടെ ഇത് കുത്തനെ ഉയരുകയായിരുന്നു. 2012ലും എസ്റ്റിമേറ്റ് പുതുക്കിയിരുന്നു. അന്ന് ചെലവ് 1680 കോടിയായിരുന്നു. കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കലിനായി ബജറ്റിൽ കുടുതൽ പണവും കാക്കുന്നുണ്ട്. കഴിഞ്ഞ ബജറ്റിൽ കാര്യമായ വിഹിതം പാത ഇരട്ടിപ്പിക്കലിന് അനുവദിച്ചിരുന്നു. എന്നാൽ, സ്ഥലമേറ്റടുക്കൽ ൈവകിയതോടെ പണി വേണ്ടത്ര വേഗംെവച്ചിട്ടില്ല. അടുത്തിടെ റെയിൽവേ ബോർഡ് ഉന്നത ഉദ്യോഗസ്ഥരുടെയും സംസ്ഥാനത്തെ വിവിധ വകുപ്പ് സെക്രട്ടറിമാരുടെയും കലക്ടർമാരുടെയും സംയുക്ത യോഗത്തിൽ പാത ഇരട്ടിപ്പിക്കൽ വേഗത്തിലാക്കാൻ ധാരണയായിരുന്നു. ഇതിൽ സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കുമെന്ന് സംസ്ഥാനം ഉറപ്പുനൽകിയിരുന്നു. കുറുപ്പന്തറ-ഏറ്റുമാനൂർ (എട്ട് കി.മീ.), ചങ്ങനാശ്ശേരി--ചിങ്ങവനം (ഒമ്പത് കി.മീ.) ഇരട്ടപ്പാത ഈ വർഷം മേയിൽ പൂർത്തിയാക്കുമെന്ന് ഇൗ യോഗത്തിൽ റെയിൽവേ വ്യക്തമാക്കിയിരുന്നു. ഏറ്റുമാനൂർ മുതൽ ചിങ്ങവനംവരെയുള്ള (19 കി.മീ.) ഇരട്ടപ്പാത 2020 മാർച്ചിലും പൂർത്തിയാക്കാൻ ധാരണയായിരുന്നു. ഇൗ സമയക്രമത്തിൽ പണി പൂർത്തിയാക്കണമെങ്കിൽ ബജറ്റിൽ കൂടുതൽ പണം അനുവദിക്കണം. ഇത് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജില്ല. 2003ലാണ് കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ ആരംഭിച്ചത്. മെത്തം 114 കിലോമീറ്ററാണ്. ഇതിൽ എറണാകുളം-കുറുപ്പന്തറ, കായംകുളം-ചങ്ങനാശ്ശേരി ആകെ 78 കി.മീ. ഇരട്ടപ്പാതയായി. ഇനി കുറുപ്പന്തറ-ചങ്ങനാശ്ശേരി 36 കിലോമീറ്ററാണ് ബാക്കിയുള്ളത്. ഇതിനൊപ്പം എരുമേലി-പുനലൂർ പാതക്കും പണം പ്രതീക്ഷിക്കുന്നു. അങ്കമാലി-എരുമേലി പാത പുനലൂരിലേക്ക് നീട്ടുന്നതാണ് ഇൗ പദ്ധതി. ശബരി പാത എറ്റുമാനൂരുമായി ബന്ധിപ്പിക്കുന്ന എറ്റുമാനൂർ-പാലാ പദ്ധതിക്കും വൻതുക കാക്കുന്നുണ്ട്. ഇൗ രണ്ടു പദ്ധതിയും റെയിൽവേ പദ്ധതികൾ നടപ്പാക്കാനായി രൂപവത്കരിച്ച ജോയൻറ് െവഞ്ച്വർ കമ്പനിയായ കേരള റെയിൽ െഡവലപ്മ​െൻറ് കോർപറേഷൻ നടപ്പാക്കാനായിരുന്നു തീരുമാനിച്ചത്. ജില്ലയില്‍ റെയില്‍വേ സ്റ്റേഷനുകളിലെല്ലാം അടിസ്ഥാനസൗകര്യം വിപുലീകരിക്കാനുണ്ട്്. 2010ലെ റെയില്‍വേ ബജറ്റില്‍ കോട്ടയം ആദര്‍ശ് സ്റ്റേഷനാക്കുമെന്നായിരുന്നു പ്രഖ്യാപനം. വാക്കിലൊതുങ്ങിയതല്ലാതെ ഒന്നും നടപ്പായില്ല. ട്രെയിനുകള്‍ പതിവായി വൈകുന്നതിനു പരിഹാരമുണ്ടാകുന്ന തരത്തിലുള്ള എന്തെങ്കിലും നടപടി ഉണ്ടാകുമോയെന്നും യാത്രക്കാർ ഉറ്റുനോക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.