കോട്ടയം: പ്രളയദുരിതം അനുഭവിക്കുന്നവർക്കുള്ള കിറ്റുകളുടെ ജില്ലയിലെ വിതരണം അന്തിമഘട്ടത്തിലേക്ക്. 31,000 കിറ്റുകൾ നൽകി. അവശേഷിക്കുന്നവർക്ക് അടുത്തദിവസങ്ങളിലായി വില്ലേജ് അധികൃതരുെട കിറ്റുകൾ വീടുകളിൽ എത്തിച്ചുനൽകും. ശനിയാഴ്ചയോടെ മുഴുവൻ കുടുംബങ്ങൾക്കും കിറ്റ് എത്തിക്കാനാണ് ജില്ല ഭരണകൂടം ലക്ഷ്യമിടുന്നത്. പ്രളയമേഖലയിലെ വീടുകളിൽ വെള്ളം കയറാത്ത കുടുംബങ്ങൾക്കും കിറ്റ് നൽകുന്നുണ്ട്. അഞ്ച് കിലോ അരി, 100 ഗ്രാം മഞ്ഞൾപൊടി, 100 ഗ്രാം മല്ലിപ്പൊടി, 200 ഗ്രാം സമ്പാര്‍ പൊടി, 200 ഗ്രാം മുളക് പൊടി, 500 ഗ്രാം ചെറുപയർ, അര കിലോ വെളിച്ചെണ്ണ, 500 ഗ്രാം തുവരപ്പരിപ്പ്, 500 ഗ്രാം പഞ്ചസാര, ഒരു കിലോ സവാള, അര കിലോ ഉള്ളി, ഒരു കിലോ കിഴങ്ങ് എന്നിവയാണ് ഒരു കിറ്റിലുള്ളത്. ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തില്‍ കോട്ടയം ബസേലിയോസ് കോളജ്, പാലാ സെൻറ് തോമസ് സ്‌കൂള്‍, പൊന്‍കുന്നം സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കലക്ഷന്‍ യൂനിറ്റുകളിലായി 40,000ത്തോളം കുടുംബങ്ങള്‍ക്കുള്ള കിറ്റുകളാണ് തയാറാക്കുന്നത്. കോട്ടയം ബസേലിയോസ് കോളജിലെ കലക്ഷൻ സെൻറിൽ ഇപ്പോൾ വൈക്കം താലൂക്കിലേക്ക് വിതരണം ചെയ്യാനുള്ള കിറ്റുകളാണ് തയാറാക്കുന്നത്. കോട്ടയം, ചങ്ങനാശ്ശേരി താലൂക്കുകളിലേക്കുള്ള കിറ്റുകൾ ൈകമാറിക്കഴിഞ്ഞു. രണ്ടുദിവസത്തിനുള്ളിൽ മുഴുവൻ കിറ്റുകളും തയാറാക്കി നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു. കലക്ടറേറ്റിൽനിന്നുള്ള ജീവനക്കാരാണ് ഇവിടെ ഭൂരിഭാഗവും. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ വിദ്യാർഥികള്‍, വിരമിച്ച ജീവനക്കാര്‍ ഉള്‍പ്പെടുന്ന സംഘമാണ് രാപകലില്ലാതെ കിറ്റ് തയാറാക്കുന്നതില്‍ സന്നദ്ധരായിരിക്കുന്നത്. ബസേലിയോസ് കോളജിലെ സെൻററില്‍നിന്നും കോട്ടയം, വൈക്കം താലൂക്കുകളിലും മീനച്ചില്‍ താലൂക്കിലെ കലക്ഷന്‍ സെൻററായ സെൻറ് തോമസ് സ്‌കൂളില്‍നിന്നും മീനച്ചില്‍, വൈക്കം താലൂക്കുകളിലും പൊന്‍കുന്നം സിവില്‍ സ്റ്റേഷന്‍ സെൻററില്‍നിന്നും ചങ്ങനാശ്ശേരി താലൂക്കിലേക്കുമുള്ള കിറ്റുകളാണ് തയാറാക്കിയത്. കുട്ടനാട്ടില്‍നിന്നും ചങ്ങനാശ്ശേരി മേഖലയിലെ വിവിധ ക്യാമ്പുകളില്‍ എത്തിയവര്‍ക്ക് ആലപ്പുഴ ജില്ലയില്‍നിന്നാണ് കിറ്റുകള്‍ നല്‍കുക. 125 ടണ്‍ അരി, 2500 കിലോ മല്ലിപ്പൊടി, 5000 കിലോ മുളക്‌പൊടി, 5000 കിലോ സാമ്പാര്‍പൊടി, 12500 കിലോ ചെറുപയര്‍, 12,500 കിലോ വെളിച്ചെണ്ണ, 12,500 കിലോ തുവരപ്പരിപ്പ്, 12,500 കിലോ പഞ്ചസാര, 25,000 കിലോ സവാള, 12,500 കിലോ ചെറിയ ഉള്ളി, 25,000 കിലോ കിഴങ്ങ് എന്നിവയുടെ ശേഖരമാണ് ഇപ്പോള്‍ ഉള്ളത്. സപ്ലൈകോയില്‍നിന്നാണ് സാധനങ്ങള്‍ കൂടുതലായി ശേഖരിച്ചിട്ടുള്ളത്. ഇതിനു പുറമെ, മറ്റ് സംസ്ഥാനങ്ങൾ നൽകുന്ന അരി അടക്കമുള്ളവയും കലക്ഷന്‍ സെൻററിലേക്ക് എത്തുന്നുണ്ട്. ഇതും കിറ്റുകളാക്കി നൽകുകയാണ്. 10,000 രൂപ വിതരണം ഇന്ന് മുതൽ കോട്ടയം: ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായ വിതരണം വെള്ളിയാഴ്ച തുടങ്ങും. ബാങ്ക് വിവരങ്ങൾ ലഭ്യമാകാൻ വൈകുന്നതാണ് വിതരണത്തെ ബാധിക്കുന്നതെന്ന് ജില്ല ഭരണകൂടം അറിയിച്ചു. െവള്ളിയാഴ്ച മുതൽ തുക നൽകിത്തുടങ്ങുമെന്നും ഇവർ പറഞ്ഞു. നേരത്തേയുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിച്ച ജില്ലയിലെ 7744 പേർക്ക് 3800 രൂപ ധനസഹായം നൽകിയിരുന്നു. ഇവർക്ക് ബാക്കി തുകയാകും നൽകുക. ഇതുവെര സഹായമൊന്നും കിട്ടാത്തവർക്ക് 10,000 രൂപ വീതം അക്കൗണ്ടിലേക്ക് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.