കോട്ടയം: എം.ജി സർവകലാശാല വൈസ് ചാൻസലറുടെ ചുമതല മുതിർന്ന അധ്യാപകൻ സാബു തോമസിന് നൽകി. നിലവിൽ സാബു തോമസ് പ്രോ-വൈസ് ചാൻസലറാണ്. വി.സിയുടെ കാലാവധിയുടെ കഴിയുന്നതിനാൽ പ്രോ-വൈസ് ചാൻസലറും സ്ഥാനമൊഴിയേണ്ടിവരും. ഇൗ സാഹചര്യത്തിലാണ് മുതിർന്ന അധ്യാപകനെന്ന നിലയിൽ ചുമതല കൈമാറിയത്. വെള്ളിയാഴ്ച വി.സി വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. സ്ഥാനമൊഴിയുന്ന വി.സി ഡോ. ബാബു സെബാസ്റ്റ്യന് സർവകലാശാല സിൻഡിക്കേറ്റ് യാത്രയയപ്പ് നൽകി ഉപഹാരവും സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.