േകാട്ടയം: നാടിനെയാകെ പ്രളയത്തിൽ മുക്കി താണ്ഡവമാടിയത് ഇതേ നദികൾ തന്നെയാണോയെന്ന് സംശയിക്കത്തക്ക വിധത്തിലാണ് മീനച്ചിലാറിെൻറയും മണിമലയാറിെൻറയും ഇപ്പോഴത്തെ ഒഴുക്ക്. മഴ നിലച്ച് ദിവസങ്ങൾ പിന്നിട്ടതോടെ ഇരുനദിയുടെയും ജലനിരപ്പിൽ വൻകുറവ്. കോട്ടയത്തിെൻറ സ്വന്തം നദിയായ മീനച്ചിലാറിെൻറ പലഭാഗങ്ങളിലും നടന്ന് മറുകരയെത്താവുന്ന വിധത്തില്‍ ജലനിരപ്പ് താഴ്ന്നുകഴിഞ്ഞു. ഇൗരാറ്റുപേട്ട, തീക്കോയി, പൂഞ്ഞാർ പ്രദേശങ്ങളിൽ അരക്കൊപ്പംപോലും വെള്ളമില്ല. പലയിടത്തും അടിത്തട്ട് കാണാം. ഭൂരിഭാഗം സ്ഥലത്തും മൂന്നടിയോളം മാത്രമാണ് വ്യാഴാഴ്ചയിലെ ജലനിരപ്പ്. പ്രളയസമയത്ത് 18 അടിയോളം ഇത് എത്തിയിരുന്നു. ചെക്ക്ഡാമുകളാണ് ഏക ആശ്വസം. പാലായെ ദിവസങ്ങളോളം മുക്കിയ മീനച്ചിലാർ ഇവിടെയും മെലിഞ്ഞു. ആറ് അടിയിൽ താഴെയാണ് നഗരത്തിലെ ജലനിരപ്പ്. കായലുമായി പുഴ സംഗമിക്കുന്ന കുമരകം ഭാഗത്ത് മാത്രമാണ് കുറച്ചെങ്കിലും ജലസമൃദ്ധിയുള്ളത്. പ്രളയസമയത്ത് 18 അടിവരെ ജലനിരപ്പ് ഉയർന്ന ഇവിടെയും പകുതിയിൽ താഴെയായി ഇത് കുറഞ്ഞു. തണ്ണീർമുക്കം ബണ്ട് പൂർണമായി തുറക്കാത്തതിനാൽ വെള്ളം കടലിലേക്ക് വേഗത്തിൽ വലിഞ്ഞുപോകാത്തതാണ് ഇവിടെ ജലം ഉയർന്നുനിൽക്കാൻ കാരണം. ജില്ലയിലൂടെ ഒഴുകുന്ന മണിമലയാറ്റിലും കാഴ്ചകൾ വ്യത്യസ്തമല്ല. മഹാപ്രളയത്തിൽ മുണ്ടക്കയം കോസ്വേക്ക് മുകളിലൂടെ അഞ്ചടി െവള്ളം നിറഞ്ഞ് ഒഴുകിയിരുന്നു. ഇപ്പോൾ കോസ്വേയിൽ എത്തിയാൽ പുഴയിലെ പുല്ല് കാണാം. വെള്ളനാടി ചെക്ക്ഡാമിെൻറ ഷട്ടറുകൾ വെള്ളത്തിൽ ഒലിച്ചുപോയി. ഇതോടെ നദി തീർത്തും വറ്റി. പരമാവധി രണ്ടരയടിയാണ് വെള്ളം. 25 അടിവരെ എപ്പോഴും വെള്ളമുണ്ടായിരുന്ന ഉപ്പുനീറ്റ് കയത്തിൽ ഇപ്പോൾ ഏഴടിയിൽ താഴെയാണ് െവള്ളം. മണിമലയാറ്റിലേക്ക് ചേരുന്ന പുല്ലയാർ, പാപ്പാനി, കൊടുകുത്തിയാർ എന്നി നദികളിലെ വെള്ളം വറ്റിയതാണ് മണിമലയാർ മെലിയാൻ പ്രധാന കാരണം. എരുമേലി, മണിമല, ആലപ്ര എന്നിവിടങ്ങളിലും മുേട്ടാളം ഉയരത്തിലാണ് ആറിെൻറ ഒഴുക്ക്. കിഴക്കന്‍ മേഖലകളില്‍ മഴക്കാലങ്ങളില്‍ സംഭരിച്ചുവെക്കുന്ന വെള്ളമായിരുന്നു ഇൗ നദികളുടെ അടിസ്ഥാനം. ഈ മേഖലയില്‍നിന്നുള്ള ഉറവകള്‍ നീര്‍ച്ചാലുകളായും പുഴകളായും രൂപം മാറി എത്തുകയായിരുന്നു. ഇപ്പോൾ ജലം സംഭരിച്ചു നിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ ഇല്ലാതായി. മഴവെള്ളം സംഭരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതോടെ പുഴകളുടെ കരുത്ത് നഷ്ടപ്പെട്ടു. ഇടനാടുകളിലെ കൃഷിഭൂമികള്‍ ഇല്ലാതാകുകയും കൃഷി രീതികള്‍ മാറുകയും ചെയ്തതോടെ ഇവിടെയും ജലം ശേഖരിക്കാനുള്ള ശേഷി നഷ്ടപ്പെട്ടു. മഴവെള്ളം വേഗത്തിൽ ഒഴുകി വേമ്പനാട്ടുകായലിലേക്കും കടലിലേക്കും ഒഴുകി നഷ്ടമാകുകയാണ്. കൊടൂരാർ, മൂവാറ്റുപുഴയാർ എന്നിവിടങ്ങളിലും ജലസാന്നിധ്യത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.