ജലസ്രോതസ്സുകൾ മലിനം, കുടിവെള്ളം മഹാപ്രശ്​നം

കോട്ടയം: കുട്ടനാട്ടിലെ മഹാശുചീകരണത്തിനു ശേഷം വീടുകളിൽ മടങ്ങിയെത്തുന്നവരുടെ എറ്റവും വലിയ പ്രതിസന്ധി കുടിവെള്ളം. ജലസ്രോതസ്സുകളെല്ലാം മലിനമാണ്. കുടിക്കാനും കുളിക്കാനും പാത്രങ്ങൾ കഴുകാനും വെള്ളമില്ലാത്ത അവസ്ഥയാണ്. പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം പലർക്കും ഇല്ല. നിരവധി കക്കൂസുകൾ ഇപ്പോഴും വെള്ളത്തിലാണ്. 40000-50000വരെ കിണറുകൾ മൂടിയിട്ടുണ്ട്. കിണറുകൾ ശുചീകരിക്കാനുള്ള നടപടി അവസാനഘട്ടത്തിലാണ്. .കുട്ടനാട്ടിൽ വിവിധ പഞ്ചായത്തുകളിലായി 191 കിയോസ്‌കുകളും അപ്പർകുട്ടനാട്ടിൽ 70 എണ്ണവും പ്രവര്‍ത്തനക്ഷമമാണെന്നും കൂടുതല്‍ ആവശ്യമുള്ളിടത്ത് സ്ഥാപിക്കുമെന്നും റവന്യൂ അധികൃതർ അറിയിച്ചു. നിലവില്‍ കുട്ടനാട്ടിലെ പത്തും അപ്പർകുട്ടനാട്ടിലെ ആറും പഞ്ചായത്തുകളില്‍ ജല അതോറിറ്റി കുടിവെള്ളം വിതരണം ചെയ്യുന്നുമുണ്ട്. കായലുകളിലും പുഴകളിലും ഇടത്തോടുകളിലും ഒഴുകിയെത്തിയ ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇവനീക്കം ചെയ്യാനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണ്. ചത്തമൃഗങ്ങളുടെ അവശിഷ്ടം സംസ്കരിക്കുന്നുണ്ട്. ഇതും തദ്ദേശസ്ഥാപനങ്ങളാണ് നിർവഹിക്കുന്നത്. കായലുകളിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യാൻ ഇനിയും സമയമെടുക്കും. വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ നന്നാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിനും ദിവസങ്ങൾ വേണം. രോഗപ്രതിരോധ നടപടികളും സജീവമാണ്. ആശുപത്രികളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മരുന്നുകളും എത്തിച്ചു. ഡോക്ടർമാർ ചുമതലയേറ്റതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് 23 ഇനം അവശ്യസാധനങ്ങളുടെ കിറ്റുകളുടെ വിതരണവും തുടങ്ങി. തിരുവല്ല, അമ്പലപ്പുഴ, ചെങ്ങന്നൂര്‍ ,മാവേലിക്കര, കാര്‍ത്തികപ്പള്ളി, ചങ്ങനാശ്ശേരി, ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലും കിറ്റ് തയാറാക്കല്‍ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലുമായി ഒന്നരലക്ഷത്തോളം കിറ്റുകള്‍ വേണം. ```````````````````` *കുട്ടനാട് തെളിഞ്ഞിേട്ട അവർ മടങ്ങൂ... ആലപ്പുഴ: പൂജ വർമയും നരേഷ് പോൾ പാക്കയും 'പ്രജ്വല' ഒാർഗനൈസേഷ​െൻറ ഭാഗമായി മുംബൈയിൽനിന്ന് വന്നതാണ്. കുട്ടനാടി​െൻറ ശുചീകരണത്തിൽ പങ്കാളിയാകാൻ വന്നതാണ്. 15 ദിവസം ഇവിടെ ഉണ്ടാകും. കുട്ടനാട് തെളിഞ്ഞുകണ്ടിേട്ട അവർ മടങ്ങൂ. കുട്ടനാട് മഹാശുചീകരണത്തി​െൻറ ഒന്നാം ദിവസം മുതൽ സജീവമാണ് പ്രജ്വല ഒാർഗനൈസേഷൻ. 18 സ്ത്രീകൾ ഉൾെപ്പടെ 27 പേരാണ് സംഘത്തിലുള്ളത്. എല്ലാവരും െഎ.ടി മേഖലയിൽ പണിയെടുക്കുന്നവരാണ്. പ്ലംബിങ്, ഇലക്ട്രിക്കൽ, വെൽഡിങ് പണികൾ പഠിച്ചാണ് അവർ കുട്ടനാട്ടിലേക്ക് എത്തിയത്. ആദ്യത്തെ രണ്ടു ദിവസം വീട് വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. ഇനി വീടുകളുടെ അറ്റകുറ്റപ്പണി ചെയ്യുന്നതിലേക്ക് കടക്കുമെന്ന് ഒാർഗനൈസേഷന് നേതൃത്വം കൊടുക്കുന്ന അഹ്മദ് അലി പറയുന്നു. കുട്ടമംഗലം സ്വദേശി കമലമ്മയുടെ വീട് ശുചീകരിച്ചുെകാണ്ടാണ് ഇവർ യജ്ഞത്തിനു തുടക്കം കുറിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.