എ.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ് പുനരാരംഭിച്ചു

ചങ്ങനാശ്ശേരി: 16 ദിവസത്തിനുശേഷം ചങ്ങനാശ്ശേരി-ആലപ്പുഴ (എ.സി) റോഡില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ് പുനരാരംഭിച്ചു. റോഡിൽനിന്ന് പൂർണമായും വെള്ളം ഇറങ്ങിയിട്ടില്ലെങ്കിലും സർവിസ് നടത്താനാകുമെന്ന് കെണ്ടത്തിയതോടെയാണ് കെ.എസ്.ആർ.ടി.സി ട്രിപ്പുകൾക്ക് തുടക്കമിട്ടത്. ബുധനാഴ്ച രാവിലെ പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് ബസ് കടത്തിവിട്ടു. പിന്നീട് കൂടുതൽ സർവിസുകൾ ഒാടി. അതേസമയം, റോഡിൽ മെങ്കാമ്പ് ഭാഗത്ത് വെള്ളം തുടരുകയാണ്. ഇത് ചെറുവാഹനങ്ങളുെട യാത്ര ദുഷ് കരമാക്കുകയാണ്. കൂറ്റൻ മോേട്ടാറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നുെണ്ടങ്കിലും െവള്ളക്കെട്ടിനു പരിഹാരമായിട്ടില്ല. ഇൗമാസം 13ന് രാത്രിയാണ് ഇതുവഴി ഗതാഗതം നിേരാധിച്ചത്. നേരേത്ത ജൂലൈ 15 മുതൽ എ.സി റോഡില്‍ ഗതാഗതം നിരോധിച്ചിരുന്നു. ആദ്യഘട്ടം വെള്ളപ്പൊക്കത്തിനുശേഷം ബസ് സര്‍വിസ് പുനഃസ്ഥാപിെച്ചങ്കിലും പിന്നീട് ഡാമുകള്‍ തുറന്ന് കുട്ടനാട് വെള്ളത്തില്‍ മുങ്ങിയതോടെ എ.സി റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു. മങ്കൊമ്പ് ബ്ലോക്ക്, മങ്കൊമ്പ് ജങ്ഷന്‍, ഒന്നാംകര, നസ്രത്ത്, നെടുമുടി ഭാഗങ്ങളിലാണ് നിലവിൽ വെള്ളം തുടരുന്നത്. വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ ട്രാക്ടര്‍ സര്‍വിസുകളെയാണ് ജനം ആശ്രയിക്കുന്നത്. മുപ്പതോളം ട്രാക്ടറുകളാണ് ഈ ഭാഗത്ത് സര്‍വിസ് നടത്തിയിരുന്നത്. പുളിങ്കുന്ന്, കൈനടി, കൃഷ്ണപുരം, വടക്കന്‍ വെളിയനാട് റൂട്ടുകളിലും ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.