എഴിക്കാട്​ കോളനിയിൽ​ സാന്ത്വന സാന്നിധ്യമായി രാഹുൽ ഗാന്ധി

പത്തനംതിട്ട: സാന്ത്വന സ്പർശമായി ആറന്മുള എഴിക്കാട് കോളനിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തി. ചൊവ്വാഴ്ച ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം കാറിലാണ് അദ്ദേഹം എഴിക്കാട് കോളനിയിൽ എത്തിയത്. കാറിൽനിന്ന് ഇറങ്ങി റോഡി​െൻറ ഇരുഭാഗത്തും നിന്ന ആളുകളെ അഭിവാദ്യം ചെയ്താണ് കോളനിയിലേക്ക് നടന്നുനീങ്ങിയത്. ആദ്യം കോളനിയിലെ രഘുനാഥ​െൻറ വീട്ടിലാണ് കയറിയത്. മുറിക്കുള്ളിലേക്ക് കയറിയ രാഹുലി​െൻറ മുന്നിൽ രഘു ത​െൻറയും കോളനിയിലുള്ളവരുടെയും ദയനീയാവസ്ഥകൾ നിരത്തി. സമയക്കുറവ് കാരണം രണ്ട് വീടുകളിൽ കയറിയ ശേഷം രാഹുൽ വേഗം ആലപ്പുഴയിലേക്ക് തിരിച്ചു. പ്രദേശത്തെ ദുരിതാവസ്ഥകൾ ഒപ്പമുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തോട് വിവരിച്ചു. പെെട്ടന്ന് തീരുമാനിച്ച സന്ദർശനമായിരുന്നു കോളനിയിലേത്. സന്ദർശനമറിഞ്ഞ് വല്ലനയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്നവരും അവിടെ എത്തിയിരുന്നു. സുരക്ഷയുടെ ഭാഗമായി കൂടുതൽ െപാലീസിനെയും നിയോഗിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടികജാതി കോളനിയിൽ ഒന്നാണിത്. വെള്ളം കയറി വൻനാശമാണ് ഇവിടെയുണ്ടായത്. കോളനിയിലെ 430 വീടുകളും വെള്ളത്തിൽ മുങ്ങി. ശുദ്ധജലംപോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, ഉമ്മൻ ചാണ്ടി, ആേൻറാ ആൻറണി എം.പി, കെ.സി. വേണുഗോപാൽ, ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കോളനിയിലെ വീടുകൾ ശുചീകരിക്കുയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.