മുണ്ടക്കയത്ത്​ കേഴമാൻ ഇരുമ്പുഗേറ്റില്‍ കുടുങ്ങി

മുണ്ടക്കയം: കേഴമാൻ ഇരുമ്പുഗേറ്റില്‍ കുടുങ്ങിയ നിലയിൽ. മുണ്ടക്കയം പൈങ്ങണ പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ഗേറ്റിലാണ് കേഴ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇതിനു സമീപം താമസിക്കുന്ന ആഞ്ഞിലിമൂട്ടില്‍ ബിജുവി​െൻറ ഭാര്യ ലിന്‍സി ചൊവ്വാഴ്ച രാവിലെ 11ഒാടെ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് കേഴയെ കണ്ടത്. വനപാലകരെയും മുണ്ടക്കയം പൊലീസിനെയും അറിയിച്ചു. പൊലീസെത്തി പുറത്തെടുത്ത കേഴയെ വണ്ടന്‍പതാല്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ചു. ശരീരത്തില്‍ ഉണങ്ങാത്ത പരിക്കുകളുണ്ട്. സമീപത്തെ പൈങ്ങണ തോട്ടിലൂടെ ഒഴുകിവന്നതാെണന്ന് സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.