മണർകാട്​ പള്ളിയിൽ എട്ടുനോമ്പ്​ പെരുന്നാൾ സെപ്​റ്റംബർ ഒന്നിന്​ തുടങ്ങും

േകാട്ടയം: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സ​െൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാൾ സെപ്റ്റംബർ ഒന്ന് മുതൽ എട്ടുവരെ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒന്നിന് വൈകീട്ട് നാലിന് കൊടിയേറും. നാലിന് ഉച്ചക്ക് രണ്ടിന് പൊതുസമ്മേളനവും ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ നവതി ആഘോഷവും നടക്കും. ആറിന് ഉച്ചക്ക് 12ന് പള്ളിയില്‍നിന്ന് കുരിശുപള്ളികള്‍ ചുറ്റി മണര്‍കാട് കവല വഴി റാസ. ഏഴിന് രാവിലെ 11.30ന് മാതാവി​െൻറയും ഉണ്ണിയേശുവി​െൻറയും ഛായാചിത്രം ദര്‍ശനത്തിന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള നടതുറക്കല്‍ ചടങ്ങ്. ദിവസവും രാവിലെ എട്ടിന് പ്രഭാതപ്രാര്‍ഥന, ഒമ്പതിന് മൂന്നിന്മേല്‍ കുര്‍ബാന, 11.30ന് പ്രസംഗം, 12.30ന് മധ്യാഹ്നപ്രാര്‍ഥന, 2.30ന് പ്രസംഗം, 3.30ന് ധ്യാനം, അഞ്ചിന് സന്ധ്യാനമസ്‌കാരം, 6.30ന് ധ്യാനം. മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മാര്‍ തീമോത്തിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ ഇവാനിയോസ്, പൗലോസ് മാര്‍ ഐറേനിയോസ്, തോമസ് മാര്‍ അലക്‌സന്ത്രയോസ്, ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ, ഐസക് മാര്‍ ഒസ്താത്തിയോസ് എന്നിവര്‍ മൂന്നിന്മേല്‍ കുര്‍ബാനക്ക് മുഖ്യകാര്‍മികത്വം വഹിക്കും. സ്ലീബ തിരുനാൾദിനമായ 14ന് സന്ധ്യാപ്രാര്‍ഥനയോടെ നട അടക്കും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ തോരണങ്ങൾ ഒഴിവാക്കിയും വാദ്യമേളങ്ങളുടെ അകമ്പടി കുറച്ചും വെടിക്കെട്ട് ഒഴിവാക്കിയുമാണ് ആഘോഷം. ഭക്ഷണശാല, മെഡിക്കൽ സംഘം, നേർച്ച വഴിപാടുകൾ സമർപ്പിക്കാൻ പ്രത്യേക കൗണ്ടർ, ശൗചാലയങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. തിരുനാള്‍ ചടങ്ങുകള്‍ തല്‍സമയം www.manarcadstmaryschurch.org, www.radiomalankara.com ൽ ലഭ്യമാണ്. വാർത്തസമ്മേളനത്തില്‍ ഫാ. മാത്യു മണവത്ത്, ജോര്‍ജ് മാത്യു വട്ടമല, സി.പി. ഫിലിപ് ചെമ്മാത്ത്, സാബു എബ്രഹാം മൈലക്കാട്ട്, വി.വി. ജോയി വെള്ളാപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.