ഈരാറ്റുപേട്ട: കേരളത്തെ പിടിച്ചുലച്ച പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് ആശ്വാസമായി ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ച ദുരിതാശ്വാസ കലക്ഷന്‍ സെൻറര്‍ പ്രവര്‍ത്തനം മാതൃകയാകുന്നു. കരുണ പാലിയേറ്റിവ് കെയര്‍ സെൻററിെൻറയും ജമാഅത്തെ ഇസ്ലാമി സേവന വിഭാഗമായ ഐഡിയല്‍ റിലീഫ് വിങ്ങിെൻറയും (ഐ.ആര്‍.ഡബ്ല്യു) സംയുക്താഭിമുഖ്യത്തിലാണ് ഈരാറ്റുപേട്ട പൊലീസ് സ്േറ്റഷന് എതിര്‍വശത്ത് തടത്തില്‍ ബില്‍ഡിങ്ങില്‍ സെൻറര്‍ പ്രവര്‍ത്തിക്കുന്നത്. വനിതകളുള്‍പ്പെടെ നൂറുകണക്കിന് വളൻറിയര്‍മാർ ചിട്ടയായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി എണ്‍പതിലേറെ ക്യാമ്പുകളിലേക്ക് ഇതിനകം അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു . വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം, ജീവന്‍ രക്ഷാ മരുന്നുകള്‍, പാത്രങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് തരംതിരിച്ച് ഉപയോഗിക്കാന്‍ പര്യാപ്തമായ രീതിയിലാണ് അയക്കുന്നത്. വളൻറിയര്‍മാര്‍ ഈരാറ്റുപേട്ടയിലെ എല്ലാ പ്രദേശങ്ങളിലൂടെയും വാഹനങ്ങളില്‍ സഞ്ചരിച്ച് വസ്തുക്കള്‍ ശേഖരിച്ചതിനുപുറെമ നിരവധി ആളുകളാണ് അവശ്യവസ്തുക്കളും ധനസഹായവുമായി സെൻററിലേക്ക് എത്തുന്നത്. ഇൗ മാസം 17ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എ.എം.എ. ഖാദറാണ് സെൻററിെൻറ ഉദ്ഘാടനം നിര്‍വഹിച്ചത്. യൂനിറ്റ് പ്രസിഡൻറ് മന്‍സൂര്‍ പൊന്തനാല്‍ ആദ്യ കലക്ഷന്‍ സ്വീകരിച്ചു. പി.സി. ജോര്‍ജ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ വി.കെ. കബീര്‍, എ.ഇ.ഒ അബ്ദുൽ ശുക്കൂര്‍, ഈരാറ്റുപേട്ട സി.ഐ സനല്‍ കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എ.എം.എ. സമദ്, മഹല്ല് ഭാരവാഹികള്‍, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് അസ്ലം കാഞ്ഞിരപ്പള്ളി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. കരുണ പാലിയേറ്റിവ് കെയര്‍ ചെയര്‍മാന്‍ എന്‍.എ.എം. ഹാറൂണ്‍, കലക്ഷന്‍ കണ്‍വീനര്‍ അജ്മല്‍ പാറനാനി, കണ്‍വീനര്‍ സക്കീര്‍ കറുകാഞ്ചേരി, സമീര്‍ കോന്നച്ചാടത്ത്, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് പി.എസ്. അഷ്റഫ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി ഒ.യു. അഷ്റഫ്, ഐ.ആര്‍.ഡബ്ല്യു ജില്ല ലീഡര്‍ പി.എ. യൂസുഫ്, വിദ്യാര്‍ഥി ജനത സംസ്ഥാന വൈസ് പ്രസിഡൻറ് ഷബീബ് ഖാന്‍, ഫിയോ പ്രതിനിധി ഫസില്‍ ഫരീദ് തുടങ്ങിയവരും 'എെൻറ ഈരാറ്റുപേട്ട', 'നമ്മള്‍ ഈരാറ്റുപേട്ടക്കാര്‍' േഫസ്ബുക്ക് ഗ്രൂപ് പ്രതിനിധികളും സെൻററില്‍ പ്രവര്‍ത്തന നിരതരാണ്. ദുരിതബാധിത പ്രദേശങ്ങളില്‍നിന്ന് ഈരാറ്റുപേട്ടയുടെ വിവിധ ഭാഗങ്ങളില്‍ വന്ന് താമസിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. അല്‍മനാര്‍ സ്‌കൂള്‍, സെൻറ് സ്റ്റീഫന്‍സ് കോളജ് എന്‍.എസ്.എസ് യൂനിറ്റ് , കുര്യനാട് പൗരാവലി, കാരയ്ക്കാട് പൗരാവലി, സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്, ഈരാറ്റുപേട്ട എം.ഇ.എസ് കോളജ് ബി.ബി.എ വിദ്യാര്‍ഥികള്‍, ഗവ. മുസ്ലിം എല്‍.പി സ്‌കൂള്‍ ഈരാറ്റുപേട്ട, ആര്‍.എച്ച്.എം സൗണ്ട്സ്, ഗവ. എല്‍.പി സ്‌കൂള്‍ പൂഞ്ഞാര്‍, ഈരാറ്റുപേട്ട അര്‍ബന്‍ കോഓപറേറ്റിവ് ബാങ്ക്, വ്യാപാരി-വ്യവസായി ഏകോപന സമിതി , റിംസ് ഹോസ്പിറ്റല്‍, അജ്മി ഗ്രൂപ്, പൊന്തനാല്‍ സില്‍ക്ക് ഹൗസ് , ഈരാറ്റുപേട്ട മെഡിക്കല്‍ സ്റ്റോര്‍ അസോസിയേഷന്‍, പാലയംപറമ്പ് ഗ്രൂപ്, തടത്തില്‍ ഫാമിലി, ഹിലാല്‍ ഗ്രൂപ്, റോയല്‍ ടിംബേഴ്സ്, ഹിമ മില്‍ക്ക്, മുഗള്‍ ഫുഡ് പ്രോഡക്ട്സ്, പോസിറ്റിവ് കാറ്ററേഴ്സ്, അല്‍ അസ്ഹര്‍ ഗ്രൂപ് തൊടുപുഴ, എഫ്.എ.എച്ച് സ്‌ക്രാപ് മെര്‍ച്ചൻറ്, കിസാന്‍ ഗ്രൂപ് ഓഫ് കമ്പനി കോയമ്പത്തൂര്‍. കൂടാതെ, നിരവധിപേരും സഹായിച്ചുവരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ചങ്ങനാശ്ശേരി: വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ പ്രളയബാധിത ഭവനങ്ങളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പഞ്ചായത്തിലെ 1,2,3,4,5,7,10,12,15,19,20 വാര്‍ഡുകളില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുെടയും ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവര്‍ത്തകരുെടയും നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതോടൊപ്പം വെള്ളപ്പൊക്കം മൂലമുണ്ടായ നാശനഷ്ടങ്ങളിലൂടെ പ്രാഥമിക വിവരശേഖരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വര്‍ഗീസ് ആൻറണി, സെക്രട്ടറി എം. ബീമ, അസി. സെക്രട്ടറി എം. മുഹമ്മദ് ഷരീഫ്, ജൂനിയര്‍ സൂപ്രണ്ട് വി.കെ. ശ്രീകുമാര്‍, വൈസ് പ്രസിഡൻറ് റോസമ്മ ദേവസ്യ എന്നിവരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തില്‍ 10 സ്‌ക്വാഡുകളായി വിവിധ വാര്‍ഡുകള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങളുടെ പ്രാഥമിക വിവരശേഖരണം നടത്തി. പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിെൻറ നേതൃത്വത്തില്‍ വിവിധ ക്യാമ്പുകളില്‍ വൈദ്യ പരിശോധനയും മരുന്ന് വിതരണവും നടത്തി. തിരുവോണ ദിനത്തില്‍ ചീരംചിറ ഗവ. യു.പി സ്‌കൂളും പരിസരവും പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും ക്യാമ്പ് അംഗങ്ങളും ചേര്‍ന്ന് ശുചീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.