മദ്യപാനത്തിനിടെ യുവാവ്​ പിതൃസഹോദരനെ വെട്ടിക്കൊന്നു

നെടുങ്കണ്ടം: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവ് പിതൃസഹോദരനെ വെട്ടിക്കൊന്നു. ത്രോപ്രാംകുടി അറയ്ക്കപ്പറമ്പിൽ സെബാസ്റ്റ്യനെയാണ് (52) ജ്യേഷ്ഠ​െൻറ മകൻ മഞ്ഞപ്പെട്ടി എട്ടുമുക്ക് അറയ്ക്കപ്പറമ്പിൽ ജോസഫ് മാത്യു (രൂപേഷ് -40) എട്ടുമുക്കിലെ ത​െൻറ വീട്ടിൽ വാക്കത്തിക്ക് വെട്ടിക്കൊന്നത്. വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം. രൂപേഷിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രി പരിസരത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. സെബാസ്റ്റ്യന് വീട്ടിനുള്ളിൽ തെന്നിവീണ് പരിക്കേറ്റെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും പറഞ്ഞ് രൂപേഷ് അനുജനെയും മറ്റൊരു ബന്ധുവിനെയും പുലർച്ച 3.30തോടെ വിളിച്ചുവരുത്തിയിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന സെബാസ്റ്റ്യനെ മദ്യലഹരിയിലായിരുന്ന പ്രതിയും ചേർന്ന് കസേരയിലിരുത്തി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആശുപത്രി അധികൃതർ പൊലീസിൽ നൽകിയ വിവരം അനുസരിച്ചാണ് രൂപേഷിനെ ആശുപത്രി പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയുടെ വീട്ടിനുള്ളിൽനിന്ന് കൊല നടത്താൻ ഉപയോഗിച്ച വാക്കത്തിയും രക്തം പുരണ്ട നിലയിൽ കോടാലിയും കണ്ടെടുത്തിട്ടുണ്ട്. എസ്.എഫ്.െഎ നേതാവ് അനീഷ് രാജനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് രൂപേഷ്. മാതാപിതാക്കളോടൊപ്പമാണ് അവിവാഹിതനായ രൂപേഷ് മഞ്ഞപ്പെട്ടി എട്ടുമുക്കിൽ ഏലത്തോട്ടത്തിനുള്ളിലെ വീട്ടിൽ താമസിച്ചിരുന്നത്. ഒരു മാസമായി മാതാപിതാക്കൾ കോഴിക്കോടുള്ള ബന്ധുവീട്ടിലാണ്. തോപ്രാംകുടിയിലെ വീട്ടിൽനിന്ന് കുടുംബാംഗങ്ങളുമായി വഴക്കുണ്ടാക്കി ഇറങ്ങിയ സെബാസ്റ്റ്യൻ വ്യാഴാഴ്ച രാത്രി 8.30ഓടെ ഒന്നരലിറ്റർ മദ്യവും വാങ്ങി രൂേപഷി​െൻറ വീട്ടിൽ എത്തുകയായിരുന്നു. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ രൂപേഷ് വീടിന് പുറത്തേക്ക് പോയി. ഈ സമയം സെബാസ്റ്റ്യൻ കൈയിൽ കരുതിയിരുന്ന പൊതിയിൽനിന്ന് എന്തോ പൊടി എടുത്ത് മുറിയിൽ വിതറി. ഇത് തിരികെയെത്തിയ രൂപേഷ് കണ്ടു. വീടിനുള്ളിലെ ബാധ പോകാനാണ് പൊടി വിതറിയതെന്ന് സെബാസ്റ്റ്യൻ പറഞ്ഞെന്നും ഇതേതുടർന്നാണ് വാക്ക് തർക്കം ഉണ്ടായതെന്നും മദ്യലഹരിയിൽ വാക്കത്തിയെടുത്ത് സെബാസ്റ്റ്യ​െൻറ തലയിൽ വെട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വലത് തോളിലും കൈകളിലും പുറത്തും മുറിപ്പാടുകളുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്‌മോഹ​െൻറ നേതൃത്വത്തിൽ നെടുങ്കണ്ടം സി.ഐ ബി. അയ്യൂബ് ഖാൻ, എസ്.ഐമാരായ കെ.പി. മനേഷ്, സാജു എം. മാത്യു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.