പഠനോപകരണങ്ങൾ വിതരണം ചെയ്യും

തൊടുപുഴ: പ്രളയക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും കെ.എസ്.യു ജില്ല കമ്മിറ്റി . ഇതിനായി 'സഹപാഠിക്കൊരു കൈത്താങ്ങ്' പേരിൽ പദ്ധതി ആരംഭിച്ചു. പഠനോപകരണങ്ങൾ ആവശ്യമുള്ളവരും സഹായം നൽകാൻ താൽപര്യമുള്ളവരും 9645948889, 9544438713 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജില്ല പ്രസിഡൻറ് ടോണി തോമസ് അറിയിച്ചു. വീടുകളുടെ ശുചീകരണത്തിലും കോണ്‍ഗ്രസ് പങ്കാളിയാകും കട്ടപ്പന: ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ പങ്കാളികളായതുപോലെ വീടുകളുടെയും പരിസരങ്ങളുടെയും ശുചീകരണ പ്രക്രിയകളില്‍ പങ്കെടുക്കാൻ ബൂത്ത് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു. കര്‍ഷകരില്‍നിന്ന് പാല്‍ സ്വീകരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം. ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവരുടെ മൃതദേഹങ്ങള്‍ കണ്ടുപിടിക്കാൻ സേനയുടെ സഹായം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.