പത്തനംതിട്ട: ഇനിയും . ഇവിടുള്ളവർക്ക് വെള്ളവും അതിലുള്ള ജീവിതവും പുത്തരിയല്ലെങ്കിലും ഇത് ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത വെള്ളപ്പൊക്കം. ആയിരക്കണക്കിന് വീടുകൾ വെള്ളത്തിൽ മുങ്ങിയതോടെ പതിനായിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ. എന്നു വെള്ളമിറങ്ങുമെന്ന് അറിയാത്ത അവസ്ഥയിലാണ് ജനം. പ്രധാന റോഡുകളിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ഇടറോഡുകളിലും നദീതീരങ്ങളിലും ഭയാനകമായ നിലയിൽ വെള്ളം നിൽക്കുകയാണ്. വീടുകൾ പലതും മുങ്ങിത്തന്നെ. ദുരിതാശ്വാസ പ്രവർത്തകർ എത്തുന്നെങ്കിലും ഇരുനില വീടുകൾക്ക് മുകളിലുള്ളവർ ഇറങ്ങാൻ മടിക്കുകയാണ്. ഇത്രയും ദിവസം നിന്നു, ഇനി ഇങ്ങനെ തന്നെ കഴിഞ്ഞോളാം എന്നാണ് പറയുന്നത്. ആഹാരവും വെള്ളവും മാത്രം നൽകിയാൽ മതി എന്നും ഇവർ വിളിച്ചു പറയുന്നു. എന്നാൽ, ഇത്തരത്തിലുള്ള വീടുകളിൽ ഇതുവരെയും ആഹാരം എത്താൻ കഴിയാത്ത മേഖലകളും ഇവിടെയുണ്ട്. കൈയിലുണ്ടായിരുന്ന സാധനങ്ങൾകൊണ്ട് കഷ്ടിച്ച് പിടിച്ചുനിന്നശേഷം കാവുംഭാഗം ജങ്ഷനിൽ ആഹാരസാധനങ്ങളും വെള്ളവും കിട്ടുമെന്നറിഞ്ഞ് ഒരു സംഘം സ്ത്രീകൾ കഴുത്തറ്റം വെള്ളത്തിൽ നീന്തിയും തപ്പിത്തടഞ്ഞുമാണ് കിലോമീറ്ററുകൾ ദൂരെ പെരിങ്ങര മന്ദിരപ്പടിയിൽനിന്ന് എത്തിയത്. 15 മുതൽ ഒരു വീടിെൻറ ടെറസിെൻറ മുകളിൽ കഴിഞ്ഞ ഇവരോടൊപ്പം വയോധികരും കിടപ്പുരോഗികളായവരും ഉണ്ടായിരുന്നു. ഇവരുമായി ക്യാമ്പിൽ പോയാലുള്ള പ്രായോഗിക ബുദ്ധിമുട്ട് ഒാർത്താണ് അവിടെത്തന്നെ കഴിഞ്ഞതെന്ന് പറയുന്നു. ചാത്തേങ്കരി, നീരേറ്റുപുറം, ചക്കുളത്തുകാവ് തുടങ്ങിയഭാഗങ്ങളിൽ ഇത്തരത്തിൽ നിരവധി പേർ കഴിയുന്നുണ്ടെന്ന് ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.